ജാതി സർറ്റിഫിൿറ്റ് വീട്ടിൽ വരും,ഇനി എങ്ങും പോയി ക്യു നിൽക്കേണ്ട

ജോലിയിലും വ്ദ്യാവിദ്യാഭ്യാസത്തിനും പ്രത്യേക സംവരണങ്ങൾ ലഭ്യമാക്കാൻ വളരെ ആവശ്യമായ ഒരു സർക്കാർ രേഖ ആണ് ജാതി സർടിഫിക്കറ്റ്.പട്ടിക ജാതി,പട്ടിക വർഗ വിഭാഗം,ഓ ബി,സി,ഓ ഇ സി,എസ് ഇ ബി സി,ഇ,ഡബ്യു,സി വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ആണ് പ്രധാനമായും ജാതി സർട്ടിഫിക്കറ്റുകൾ ആവശ്യം ആയി വരുന്നത്.ഇതിൽ തന്നെ നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ആണ് ആനുകൂല്യങ്ങൾ ലഭ്യമാകുക.ജാതി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്ന സ്ഥാപങ്ങൾക്കും ഓരോ വിഭാഗത്തിന്നനുസരിച്ച് വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

ഇത് പ്രകാരം പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് വില്ലേജ് ഓഫീസറുടെ ശുപാർശ പ്രകാരം തഹസിൽദാർ ഓഫീസിൽ നിന്നുമാണ് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.മറ്റു വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കും സംസ്ഥാനത്തിന് അകത്ത് ഉള്ള ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറും,സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസറുടെ റഫറൻസ് പ്രകാരം തഹസിൽദാറിന്റെ കയ്യിൽ നിന്നുമാണ് ജാതി സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നത്.ലഭിക്കുന്ന ദിവസം മുതൽ 3 വര്ഷം ആണ് ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി.

അപേക്ഷ വില്ലേജ് ഓഫീസ് അല്ലെങ്കിൽ തഹസിൽദാർ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.കൂടാതെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈൻ ആയി ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴിയോ ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നല്കാൻ സാധിക്കുന്നതാണ്.സ്‌കൂൾ സർട്ടിഫിക്കറ്റ്,റേഷൻ കാർഡ് പകർപ്പ്,രക്ഷിതാവിന്റെ ജാതി സട്ടിഫിക്കറ്റ്,ജാതി തെളിയിക്കാൻ സഹായകം ആയ രേഖ,ജാതിയിൽ ഉൾപ്പെടുന്ന ആൾ ആണ് താൻ എന്ന ഒരു സത്യവാങ്മൂലം എന്നിവ അപേക്ഷക്കൊപ്പം നൽകേണ്ടതാണ്.അക്ഷയ കേന്ദ്രങ്ങളുടെ സഹായം ഒന്നും തന്നെ ഇല്ലാതെ നമുക്ക് സ്വന്തമായി തന്നെ ജാതി സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ഇതെങ്ങനെ ആണ് ചെയ്യുന്നത് എന്ന് മനസിലാക്കാനായി താഴെ നല്കയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply