ഗ്യാസ് സബ്‌സിഡി വീണ്ടും ലഭിച്ചു തുടങ്ങുന്നു

സാധാരണക്കാർക്ക് സഹായം ആയി ലഭിച്ച് വന്നിരുന്ന ഗ്യാസ് സബ്‌സിഡി കഴിഞ്ഞ 4 മാസം ആയി ലഭിക്കാതിരുന്ന സാഹചര്യം ആയിരുന്നു രാജ്യത്തൊട്ടാകെ നില നിന്നിരുന്നത്.എന്നാൽ ഇത്തരത്തിൽ നിറുത്തി വെച്ചിരുന്ന ഗ്യാസ് സബ്‌സിഡി വീണ്ടും പുനരാരംഭിക്കുന്നു എന്ന വാർത്ത സാധാരണക്കാർക്ക് വലിയ ആശ്വാസം ആണ് പകരുന്നത്.ഇത് പ്രകാരം 26 കോടിയോളം വരുന്ന എൽ പി ജി ഉപഭോക്താക്കൾക്ക് ആണ് രാജ്യവായ്‍പകമായി സബ്‌സിഡിയുടെ ഗുണഫലം ലഭിക്കുക.മുൻകാലങ്ങളിലെ പോലെ തന്നെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തുക എത്തുന്ന രീതി തന്നെയായിരിക്കും ഇത്തവണയും തുടരുക.

ഡയറക്റ്റ് ബെനഫിറ്റ് ട്രന്സ്ഫർ വഴിയാകും പാചക വാതക സബ്‌സിഡി ലഭിക്കുക.അതിനാൽ തന്നെ തുക കൈമാറുന്ന മാത്രയിൽ ഒട്ടും വൈകാതെ തന്നെ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ തുക ക്രെഡിറ്റ് ആകുന്നതാണ്.ആഗോള വിപണിയിൽ എണ്ണക്കുണ്ടായ വിലകുറവ് മൂലം ആണ് കഴിഞ്ഞ 4 മാസങ്ങളായി ഗ്യാസ് സബ്‌സിഡി ലഭിക്കാതിരുന്നതിന്റെ കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ ഉത്തരേന്ത്യയിൽ ശീത കാലം വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പാചക വാതക ഉപഭോഗം വർധിക്കുകയും,അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വര്ധിക്കുന്നതിന്റെയും സാഹചര്യത്തിൽ കൂടി ആണ് ഒക്ടോബർ മാസം മുതൽ പാചക വാതക സബ്‌സിഡി പുനസ്ഥാപിക്കുന്നത്.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിഷയം സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply