ഇങ്ങനെ കൃഷി ചെയ്‌താൽ മല്ലി ചെടികൾക്ക് പകരം മല്ലി കാട് വളരും

മല്ലി കൃഷി സാധാരണ നമ്മുടെ വീടുകളിൽ ചെയ്യുന്ന ഒരു കൃഷി രീതി അല്ല.എന്നാൽ നമ്മുടെ നാടിന് അനുയോജ്യമായ കൃഷികളിൽ മല്ലിയും ഉണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്.എന്നാൽ കൃഷി ചെയ്ത പലർക്കും നേരിടേണ്ടി വന്ന ഒരു പ്രശ്‌നം അൽപ്പം ഉയരത്തിൽ വളർന്നതിനു ശേഷം മല്ലി ചെടി പിന്നെ നശിച്ചു പോയി എന്നതാണ്.ഈ പ്രശ്നത്തെ ഒക്കെ ഫലപ്രദമായി നേരിട്ട് കൊണ്ട് മല്ലി എങ്ങനെ വളർത്താം എന്ന് നോക്കാം.വളക്കടകളിലോ നഴ്‌സറികളിലോ ഒക്കെ മല്ലിയുടെ വിത്തുകൾ വാങ്ങാൻ ലഭിക്കുന്നതാണ്.സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന മല്ലി ഉപയോഗിച്ചാൽ ഫലം കിട്ടിയില്ല എന്ന് വരും.

മല്ലി പാകി 10 ദിവസം കൊണ്ട് കിളിർത്തു വരുന്നതാണ്.പാകുന്നതിനു 24 മണിക്കൂർ വെള്ളത്തിലിടുക അതിനു ശേഷം വേണം വിത്ത് പാകാനുള്ളത്.മനസിലാക്കിയിരിക്കേണ്ട പ്രധാന വസ്തുത തൈ ആയതിന് ശേഷം മാറ്റി നടാൻ സാധിക്കുന്ന ഒന്നല്ല മല്ലി ചെടി.അതിനാൽ എവിടെ ആണോ നാടാൻ ഉദ്ദേശിക്കുന്നത് അവിടെ വേണം വിത്ത് പാകേണ്ടത്.കിളിർത്തു തുടങ്ങിയാൽ മല്ലിക്ക് വെള്ളം ഒഴിച്ചു കൊടുക്കാൻ പാടില്ല.തീരെ വെള്ളം ഇല്ലാതെ മണ്ണ് ഉണങ്ങുകയാണ് എങ്കിൽ മാത്രമാണ് അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്.വെള്ളം വളരെ കുറച്ച് ആവശ്യം ഉള്ള ഒരു സസ്യം ആണ് മല്ലി.

വെള്ളം അധികം ആകുമ്പോൾ വളരെ വേഗം മല്ലി ചീഞ്ഞു പോകുന്നതാണ്.കൂടാതെ മല്ലി നാടാൻ ആവശ്യമായ പോട്ടിങ് മിക്സ്ചർ അഥവാ മണ്ണ് തയാറാക്കുമ്പോൾ ഏതേങ്കിലും ജൈവ വളം ഒപ്പം ചേർത്ത് വേണം തയാറാക്കേണ്ടതുണ്ട്.നന്നായി മല്ലി കൃഷി ചെയ്യാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണാം.

Leave a Reply