ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ കോഴ്സ് പഠിച്ചിരിക്കണം

ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന നടപടികളിൽ വലിയ മാറ്റങ്ങൾ ആണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.എച്ച്,8 എന്നിവ എടുത്ത് ലൈസൻസ് ലഭിച്ചിരുന്ന രീതി അവസാനിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ച് ഡ്രൈവിങ് ട്രയിനിങ് സെന്ററുകളിൽ നിന്നുമുള്ള കോഴ്സ് പൂർത്തിയാക്കിയിരിക്കണം.സമതല പ്രദേശത്ത് 2 ഏക്കറും,മലയോര പ്രദേശങ്ങളിൽ ഒരേക്കർ ഭൂമിയും ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾക്ക് ഉണ്ടായിരിക്കണം.കൂടാതെ 2 ക്ലാസ് മുറി,കമ്പ്യൂട്ടർ,മൾട്ടി മീഡിയ പ്രൊജക്റ്റർ,ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി,ബയോമെട്രിക് അറ്റൻഡൻസ് തുടങ്ങിയ സംവിധാങ്ങളും ഈ സ്ഥാപനം നടത്താനായി ആവശ്യമെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

കയറ്റം ഇറക്കം എന്നിവ പരിശീലിപ്പിക്കാനുള്ള മികച്ച ഡ്രൈവിങ് ട്രാക്കുകൾ,വർക്ഷോപ്പ് എന്നിവ ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾക്ക് ഉണ്ടായിരിക്കണം.സംസ്ഥാന ഡ്രൈവിങ് അതോറിറ്റികളിൽ നിന്നും ലഭിക്കുന്ന അക്രെഡിറ്റേഷൻ 5 വര്ഷം കൂടുമ്പോൾ ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾ പുതുക്കേണ്ടതാണ്.ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും,ഹെവി വാഹങ്ങൾക്ക് 38 മണിക്കൂറും ലൈസൻസ് എടുക്കേണ്ട ഡ്രൈവിങ് വിദ്യാർത്ഥി ക്‌ളാസുകൾ അറ്റന്റ് ചെയ്തിരിക്കണം.തിയറി, പ്രാക്ടിക്കൽ ക്ളാസുകൾ ഉൾപ്പെടെയാണ് മേൽപ്പറഞ്ഞ മണിക്കൂറുകൾ.

ഡ്രൈവിങ് തീയറി,ഗതാഗത വിദ്യാഭ്യാസം,വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ് പബ്ലിക് റിലേഷൻ,പ്രഥമ ശ്രുശ്രൂഷ,ഇന്ധന ക്ഷമത എന്നിവയാണ് തിയറിയായി പഠിക്കാനുണ്ടാകുക.എന്നാൽ ഹെവി വാഹനങ്ങൾക്ക് മേല്പറഞ്ഞവ കൂടാതെ എയിഡ്സ്,മദ്യം,ലഹരി എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണം,വാഹന റിപ്പയർ എന്നിവ കൂടി ഉണ്ടായിരിക്കുന്നതാണ്.സ്വകാര്യ മേഖലയിൽ ആയിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾ ആരംഭിക്കുക.പന്ത്രണ്ടാം ക്ലാസ് ജയിച്ച,5 വര്ഷം ഡ്രൈവിങ് പരിചയം ഉള്ളവർക്ക് സെന്ററുകൾ ആരംഭിക്കാൻ അനുമതി ലഭിക്കുന്നതാണ്.തുടങ്ങുന്ന ആളിനോ,സഹായിക്കോ മോട്ടോർ മെക്കാനിക്സിൽ കഴിവ് തെളിയിച്ച സർട്ടിഫിക്കറ്റ് ആവശ്യമാണ്.മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ഇത്തരം ഡ്രൈവിങ് ട്രെയിനിങ് സെന്ററുകളിൽ നിന്നും വിജയകരം ആയി ഡ്രൈവിങ് പൂർത്തിയാക്കുന്നവർക്ക് ആർ റ്റി ഓഫിസിൽ ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഡ്രൈവിങ് ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്ന രീതിയിൽ ആകും പുതിയ മാറ്റങ്ങൾ ആവിഷ്ക്കരിക്കപ്പെടുക.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വീഡിയോ രൂപത്തിൽ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സ് വഴി അറിയിക്കാവുന്നതാണ്.

Leave a Reply