പ്രവാസികളുടെ മുറിയിൽ ഒരാൾക്ക് കൊറോണ ബാധ ഉണ്ടായാൽ എത്രയും വേഗത്തിൽ ഇത് ചെയ്യുക

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസകരമാണ് എങ്കിലും ജാഗ്രത ഒരു കാരണ വശാലും കൈ വിടാൻ പാടില്ല.ചെറിയ ജാഗ്രത കുറവിന് പോലും വലിയ വില നൽകേണ്ടി വരും.കേരളം അൽപ്പം ആശ്വാസത്തിലേക്ക് പോകുമ്പോഴും പ്രവാസികൾ കൂടി സുരക്ഷിതർ ആണ് എന്ന് നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്.കണക്കുകൾ പ്രകാരം ഏകദേശം 25 ലക്ഷം ആളുകൾ ഗൾഫ് മേഖലകളിൽ ജോലി ചെയ്യപ്പെടുന്നു എന്നാണു സൂചിപ്പിക്കുന്നത്.ഇതിൽ സ്വന്തമായി താമസ സ്ഥലം ഉണ്ട എന്ന് അവകാശപ്പെടാൻ കഴിയുന്നവർ അൻപത് ശതമാനത്തിൽ താഴെ മാത്രമാണ്.അല്ലത്തവർ ലേബർ ക്യാമ്പുകളിലും,ഒരു മുറിയിൽ 10 പേരോളം കഴിയുന്നവർ തുടങ്ങിയ രീതിയിലാണ് ഗൾഫിൽ ജീവിക്കുന്നത്.

പ്രവാസിളുടെ കയ്യിൽ നിന്നും ഒരു മിട്ടായി എങ്കിലും വാങ്ങി കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല.അവരെ സഹായിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ് .അതിനാൽ തീർച്ചയായും ഇത് ഷെയർ ചെയ്യുക.dr രാജേഷ് കുമാറിന്റെ വീഡിയോ ലേഖനത്തിൻറെ ഏറ്റവും അടിയിലായി ഉണ്ട്.അത് കണ്ട് മനസിലാക്കുക.ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

നല്ലൊരു ശതമാനം ആളുകളെയും ആശങ്കപ്പെടുത്തുന്നത് ഇത്തരം ക്യാമ്പുകളിലോ,തിങ്ങി താമസിക്കുന്ന റൂമുകളിലോ കൊറോണ ബാധ ഉണ്ടായാൽ എന്ത് ചെയ്യാൻ സാധിക്കും എന്നതാണ്.സാധാരണ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്തു അവർക്ക് അവർക്ക് കിട്ടുന്ന നിർദേശം വീട്ടിൽ ക്വാറന്റൈൻ ഇരിക്കാനാകും.മറ്റു ലക്ഷണങ്ങൾ എന്തെങ്കിലും കാണിക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രം ആശുപത്രിയിലേക്ക് എത്താനുള്ള സജ്ജീകരണം ഒരുക്കാം എന്നതാണ്‌ കൂടുതൽ വിദേശം രാജ്യങ്ങളിലെയും രീതി.ഇത്തരത്തിൽ റൂമിൽ ഒരാൾ ക്വാറന്റൈൻ ചെയ്യപെടേണ്ടി വരികയോ അല്ലെങ്കിൽ രോഗ ലക്ഷണം കാണിക്കുകയോ ചെയ്താൽ റൂമിൽ ഉള്ള മറ്റുള്ളവർ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെ ആണ് എന്നാണ് പറയുന്നത്.

മുറിയിൽ ഒരാൾക്ക് പനിയോ, കഫകെട്ടോ അടങ്ങുന്ന രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും, കൊറോണ റിസൾട്ട് വരാൻ കാത്തിരിക്കുന്ന സാഹചര്യം ആണെങ്കിൽ കൂടി രോഗി എന്ന് സംശയിക്കുന്ന ആളും,മറ്റുള്ളവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കുക,രോഗ ബാധ ഉണ്ടെന്നു കരുതുന്ന ആളെ അത്യാവശ്യം വായു സഞ്ചാരം ഉള്ള ഒരു മൂലയിലേക്ക് മാറ്റുക.കഴിയുന്നത്ര അകലം അതായത് ഒന്നര മുതൽ രണ്ടര മീറ്റർ അകലം പാലിച്ചു മാത്രം നിൽക്കുക.ശ്രദ്ധിക്കുക ശാരീരിക ദൂരം മാത്രം,മാനസികമായി ഒറ്റപ്പെടുത്താൻ പാടില്ല.

പ്രവാസിൽ കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന ഡോക്റ്റർ രാജേഷ് കുമാറിന്റെ വീഡിയോ പൂർണമായും കാണുക.എന്തായാലും ഷെയർ ചെയ്യുക.അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.

Leave a Reply