വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റ്

കോവിഡ് പശ്ചാത്തലത്തിൽ റേഷൻ കടകൾ മുഖേന ലഭിച്ച അതിജീവന കിറ്റ്,അതിനു ശേഷം ഓണക്കാലത്ത് ഓണ കിറ്റ് ,അത് പോലെ തന്നെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് ആദ്യഘട്ടം എന്നിവയുടെ വിതരണം എന്നിവ സംസ്ഥാന സർക്കാർ വകയായി ഇതിനോടകം നടന്നു കഴിഞ്ഞിരുന്നു.ഇത്തരത്തിൽ വിദ്യാർത്ഥികളുടെ ഭക്ഷ്യകിറ്റിന്റെ രണ്ടാം ഘട്ട വിതരണം ആണ് ആരംഭിക്കാൻ പോകുകയാണ്.ഇതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ,പാക്കിങ് നടപടികൾ എന്നിവ ജില്ലാ അടിസ്ഥാനത്തിൽ നടന്നു വരികയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.മുൻപ് ലഭിച്ച ഭക്ഷ്യ കിറ്റ് 2019 – 2020 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണം ആണ് കിറ്റ് മുഖേന ആദ്യം ഘട്ടത്തിൽ വിതരണം ചെയ്തിരുന്നത്.

അതിനാൽ തന്നെ 2020 -21 അധ്യയന വർഷത്തെ കിറ്റ് വിതരണം ആയിരിക്കും ഇനി നടക്കുക.ഇത് പ്രകാരം ഏതു മാസങ്ങളിലെ കിറ്റ് ആയിരിക്കും ലഭിക്കുക എന്നത് സബന്ധിച്ച് സ്ഥിരീകരണം ഇത് വരെയും ലഭ്യമായിട്ടില്ല.നേരത്തെ വിതരണം ചെയ്ത കിറ്റുകൾ ഈ അധ്യയന വര്ഷം സ്കൂൾ മാറിയ വിദ്യാർത്ഥികൾക്ക് പഴയ സ്‌കൂളിൽ നിന്ന് കിറ്റ് ലഭിക്കുന്ന സാഹചര്യം പോലെ തന്നെ ഒൻപതാം ക്ളാസിലേക്ക് ഈ വര്ഷം ജയിച്ച വിദ്യാർത്ഥികൾക്ക് മുൻവർഷത്തെ പരിഗണിച്ച് കിറ്റുകൾ ലഭിച്ചിരുന്നു.എന്നാൽ ഇക്കാര്യങ്ങൾ അടുത്ത കിറ്റ് വിതരണത്തിൽ ഉണ്ടായിരിക്കില്ല.

എട്ടാം ക്ലാസ് വരെ ഉള്ള പ്രീ പ്രൈമറി,അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് ആയിരിക്കും ഇനി കിറ്റ് ലഭിക്കുക.ചെറുപയർ,കടല,തുവര പരിപ്പ്,കറി പൗഡറുകൾ,ഉപ്പ്,പഞ്ചസാര,ഗോതമ്പ് അടക്കം ഉള്ള ഭക്ഷ്യസാധനങ്ങൾ ആണ്‌ കിറ്റിൽ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ തവണ വിതരണം ചെയ്ത കിറ്റിൽ 9 ഇന ഭക്ഷ്യസാധങ്ങൾ അത് പോലെ തന്നെ അരിയും വിതരണം ചെയ്തിരുന്നു.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാം.

Leave a Reply