റേഷൻ കടകൾ മുഖേന വീണ്ടും വിതരണം ചെയ്യുന്നു

ഓണ കിറ്റിന് ശേഷം തുടർച്ചയായി 4 മാസം സൗജന്യ കിറ്റ് വിതരണം ഉണ്ടായിരിക്കും എന്നത് സംബന്ധിച്ചു സംസ്ഥാന സർക്കാർ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.ഇത് പ്രകാരം എ പി എൽ,ബി പി എൽ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ സാധാരണക്കാർക്ക് റേഷൻ കടകൾ മുഖേന അടുത്ത 4 മാസത്തേക്കു ഭക്ഷ്യ കിറ്റ് ലഭിക്കുന്നതാണ്.8 ഇന ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് ഇത്തരത്തിൽ റേഷൻ കടകൾ മുഖേന ലഭിക്കുന്നത്.സെപ്റ്റമ്ബർ മാസത്തിൽ ലഭിക്കേണ്ട സൗജന്യ കിറ്റ് എപ്പോൾ ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ആണ് നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.

സൂചനകൾ പ്രകാരം സെപ്റ്റംബർ മാസം 15 നു ശേഷം വിതരണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത് പ്രകാരം കടല 750 ഗ്രാം,പഞ്ചസാര 1 കിലോ,ആട്ട 1 കിലോ,വെളിച്ചെണ്ണ അര ലിറ്റർ,മുളക് പൊടി 100 ഗ്രാം,ഉപ്പ് 1 കിലോ,ചെറുപയർ 750 ഗ്രാം,സാമ്പാർ പരിപ്പ് 250 ഗ്രാം,പാക്കിങ്ങിനാവശ്യമായ തുണി സഞ്ചി 1 എന്നിങ്ങനെ ആയിരിക്കുന്ന കിറ്റിൽ ഉണ്ടായിരിക്കുക.സെപ്റ്റംബർ ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ ആണ് കോവിഡ് മൂലം ഉള്ള ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഭക്ഷണ കിറ്റുകൾ സാധാരണക്കാർക്കായി ലഭ്യമാക്കുന്നത്,സപ്പ്ലൈകൊ ആയിരിക്കും കണക്കെടുത്ത് കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കുക.

മേൽപ്പറഞ്ഞ ഇനങ്ങൾ ലഭ്യമല്ലാത്ത പക്ഷം ഉചിതമായ രീതിയിൽ സാധങ്ങളിൽ മാറ്റം വരുത്താൻ ഉള്ള അധികാരം സപ്പ്ളൈക്കോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറിന് ഉണ്ടായിരിക്കും എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.വളരെ ഉപകാരപ്രടം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply