ജനന സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്തൽ

നമുക്കെല്ലാവർക്കും തന്നെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായി വരുന്ന ഒന്നാണ് ജനനസർട്ടിഫിക്കറ്റ്.ചിലർക്കെങ്കിലും അവരുടെ ജനന സർട്ടിഫിക്കറ്റിൽ ഉണ്ടാകുന്ന പിഴവുകൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന രജിസ്റ്ററിൽ ഉണ്ടാകുന്ന പിഴവുകൾ എങ്ങനെ തിരുത്താം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.ഇതിനായി അപേക്ഷ നൽകേണ്ടത് ജനന സർട്ടിഫിക്കറ്റ് ലഭിച്ച പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റിയിൽ ആണ്. ജനിച്ച സ്ഥലം ഉൾക്കൊള്ളുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ എന്നിവയിൽ നിന്നും ആയിരിക്കും ജനന സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടാകുക.

അതിനാൽ തന്നെ ജനിച്ച ആശുപത്രി അടങ്ങുന്ന സ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുമാകും ജനനസർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടാകുക. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ജനന സർട്ടിഫിക്കറ്റ് ഒന്നിൽ കൂടുതൽ തവണ തെറ്റുതിരുത്തൽ സാധ്യമല്ല.അതിനാൽ തന്നെ തിരുത്താൻ നൽകുന്ന വിവരങ്ങൾ കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മാത്രം അതിനുള്ള അപേക്ഷകൾ സമർപ്പിക്കുക.ഇതിനായി അപേക്ഷ നൽകുന്നത് 18 വയസ്സുകഴിഞ്ഞ വ്യക്തിയാണെങ്കിൽ സ്വന്തം പേരിലും, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത കുട്ടികളാണെങ്കിൽ രക്ഷിതാക്കളുമാണ് സമർപ്പിക്കേണ്ടത്.

ജനന സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകിയിരിക്കുന്ന പഞ്ചായത്ത് കോർപ്പറേഷൻ അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിൽ നിന്നും തിരുത്താൻ സമർപ്പിക്കേണ്ട അപേക്ഷ ഫോം ലഭിക്കുന്നതാണ്.അപേക്ഷാഫോം ഇൻറെ വില രണ്ട് രൂപ ആയിരിക്കും.ജനിച്ച ആശുപത്രി, ജനനത്തീയതി,രക്ഷിതാക്കളുടെ പേര്, കുട്ടിയുടെ പേര് , എന്നിവ അപേക്ഷയിൽ പൂരിപ്പിച്ച് നൽകേണ്ടതാണ് നൽകേണ്ടത്. അത് കൂടാതെ തിരുത്തപ്പെടേണ്ട ഡീറ്റെയിൽ പഴയതും പുതിയതും പ്രത്യേകം പ്രത്യേകം നൽകാനുള്ള കോളം അപേക്ഷാഫോമിൽ ഉണ്ടായിരിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷ ക്കൊപ്പം അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും നൽകേണ്ടതാണ് .സ്കൂൾ പ്രവേശനത്തിന് ശേഷമാണ് അപേക്ഷ നൽകുന്നത് എങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത പകർപ്പ്,ഫോമിനൊപ്പം നൽകേണ്ടതാണ്. എന്നാൽ എസ് എസ് എൽ സി കഴിഞ്ഞതിനുശേഷമാണ് അപേക്ഷ നൽകുന്നത് എങ്കിൽ എസ് എസ് എൽ സി സി സർട്ടിഫിക്കറ്റ് പകർപ്പ് നൽകിയാൽ മതിയാകും.18 വയസ്സിനുശേഷം നടക്കുന്ന തിരുത്തൽ പ്രക്രിയയ്ക്ക് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്.വില്ലേജ് ഓഫീസറുടെ “വൺ ആൻഡ് സെയിം” സാക്ഷ്യപത്രമാണ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടത്,തിരുത്തൽ സംബന്ധിച്ച് സംയുക്ത അഫിഡവിറ്റ് മാതാപിതാക്കൾ ചേർന്ന് തയ്യാറാക്കിയത് അപേക്ഷിക്കൊപ്പം നൽകേണ്ടതാണ്.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply