എല്ലാ പാഠപുസ്തകങ്ങളും മൊബൈലിൽ ലഭിക്കും

പുതിയ സാഹചര്യത്തിൽ പഠനങ്ങളുടെ രീതിയും,പഠിപ്പിക്കുന്ന രീതികളൂം ഒക്കെ മാറും എന്നാണ് സൂചനകൾ കൊണ്ട് മനസിലാക്കാൻ സാധിക്കുന്നത്.പൂർണമായോ ഭാഗികമായോ ഓൺലൈൻ ക്ലാസ്സ്മുറികളിലേക്ക് സ്കൂളുകൾ മാറുന്ന സാഹചര്യം ഉണ്ടാകും എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.വിദേശ രാജ്യങ്ങളിലെ പല സ്കൂളുകളും,യുണിവേഴ്സിറ്റികളും ഒക്കെ ഇതിനോടകം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.നമ്മുടെ നാട്ടിലെ ചില സ്കൂളികളും ഈ പാതയിലേക്ക് വരികയാണ്.എന്നാൽ ഈ സാഹചര്യത്തിൽ വളരെ സന്തോഷം നൽകുന്ന വാർത്ത ആണ് ഇവിടെ പറയുന്നത്.

ഒരു മൊബൈൽ എങ്കിലും ഇല്ലാത്ത വീടുകൾ കുറവായതു കൊണ്ട് തന്നെ പാഠപുസ്തകങ്ങൾ ഇല്ലാത്തതിന്റെ പേരിൽ പഠനം നഷ്ട്ടപ്പെടുന്ന ഒരാൾ പോലും ഈ കേരളത്തിൽ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.അതിനു വ്യക്തമായ കാരണം ഉണ്ട്.കേര സർക്കാർ 1 മുതൽ 12 വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഓൺലൈൻ ആയി പുറത്തിറക്കിയിരിക്കുകയാണ്.ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്തു പി ഡി എഫ് ഫോർമാറ്റിൽ കുട്ടികൾക്ക് പഠിക്കാൻ ലഭിക്കുന്നതാണ്.ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം,തമിഴ് മീഡിയം,കന്നഡ മീഡിയം തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും പുസ്തകം ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

ഓരോ ക്ലാസുകൾക്കും,ഓരോ വിഷയങ്ങൾക്കും,ഓരോ മീഡിയങ്ങൾക്കും പ്രത്യേകമായി തയ്യാറാക്കപ്പെട്ട പുസ്തകങ്ങൾ ലഭ്യമാണ്.വളരെ മികച്ച ക്വാളിറ്റിയിൽ നിർമിക്കപ്പെട്ടതിനാൽ തന്നെ ഗുണമേന്മയിലും പി ഡി എഫ് പുസ്തകങ്ങൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നു.പാഠപുസ്തകങ്ങൾ ട്വൺലോഡ് ചെയ്യാനും,ഉപയോഗ രീതി മനസിലാക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.വീഡിയോ കണ്ടാൽ പാഠ പുസ്തകം ഡൌൺലോഡ് ചെയ്യുന്ന രീതി കൃത്യമായി മനസിലാക്കാൻ സാധിക്കുന്നതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യൂ.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

error: Content is protected !!