50 കഴിഞ്ഞവർക്ക് 50,000 രൂപ ലോൺ

കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി പ്രകാരം 50 വയസിനും 65 വയസിനും ഇടയിൽ പ്രായം ഉള്ള ആളുകൾക്ക് 50,000 രൂപ വരെ തൊഴിൽ ആരംഭിക്കാനായി സംസ്ഥാന സർക്കാർ ലോൺ അനുവദിക്കുന്നതാണ്.ലോണിന്റെ 25 ശതമാനം തുക സബ്‌സിഡി ആയി സർക്കാർ തിരിച്ചടക്കാൻ സഹായിക്കുന്നതാണ്.അതിനാൽ പരമാവധി തുക 12500 രൂപ ഉപഭോക്താതിരിച്ചടക്കേണ്ടി വരില്ല. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേയ്ഞ്ചിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുന്നത്.രെജിസ്ട്രേഷൻ പുതിക്കിയയവർക്ക് മുൻഗണന നൽകുന്നത് പോലെ തന്നെ വായ്‌പ്പാ അനുവദിക്കുന്നതിൽ 25 ശതമാനത്തോളം സ്ത്രീകൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവുള്ളവർക്കാണ് ഈ ലോൺ ലഭിക്കുക.”ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിൽ” ഉൾപ്പെടുത്തിയായിരിക്കും ഈ തുക ഉപഭോക്താവിന് ലഭ്യമാകുക.അതിനാൽ തന്നെ വായ്പക്ക് ഈട് നൽകേണ്ടതില്ല എന്നത് വായ്പ്പയെ കൂടുതൽ ലളിതമാകുന്നു. എംപ്ലോയ്‌മെന്റ് രജിസ്റ്ററിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും ലോണിന് അർഹത ഉണ്ടായിരിക്കുക.ഫെബ്രുവരി മാസം 6 മുതൽ തന്നെ ആദ്യ ഗഡുവിന്റെ വിതരണം ആരംഭിച്ചു കഴിഞ്ഞു.50 വയസിനു ശേഷവും ജോലി ഇല്ലാത്ത ആളുകൾക്ക് തീർച്ചയായും വളരെ ഉപകാരപ്രദം ആകുന്ന ഒരു സ്‌കീം ആണ് ഇത് എന്നതിൽ തർക്കമില്ല.

കേരള ഗ്രാമീൺ ബാങ്ക്,കെ എസ എഫ് ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ മുഖേന അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ബാങ്ക് നിയമങ്ങൾക്ക് അനുസൃതം ആയ നിരക്കിൽ ആയിരിക്കും വായ്പ്പയുടെ പലിശ ഉണ്ടായിരിക്കുക.അപേക്ഷ ഫോം ഡോൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വീഡിയോ രൂപത്തിൽ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply