കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഓൺലൈൻ ലഭിക്കാനായി ചെയ്യേണ്ടത്

കോവിടും അതിനെ തുടർന്നുള്ള ലോക്ക് ടൗണും നിരവധി മാറ്റങ്ങൾ ആണ് എല്ലാവരുടെയും ജീവിതത്തിൽ കൊണ്ട്വന്നിരിക്കുകയാണ്.സമഗ്ര മേഘലയിലും മാറ്റം വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിലും അത് പ്രതിഫലിക്കും.ഈ ജൂൺ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുമെങ്കിലും വിദ്യാഭ്യാസ രീതി പഴയത് പോലെ ആയിരിക്കില്ല.ഓൺലൈൻ പഠനം ആയിരിക്കും തുടക്കത്തിൽ ഉണ്ടാകുക എന്ന അറിയിപ്പുകൾ ഇതിനോടകം വന്നിട്ടുണ്ട്.അത്തരത്തിൽ ഓൺലൈൻ ആയി ക്ലാസ്സുകൾ എങ്ങനെ പ്രവർത്തികമാക്കാം എന്ന സംശയങ്ങൾ. നിരവധി ആളുകളിൽ ഉണ്ട്.കുട്ടികൾക്ക് രക്ഷിതാക്കൾ ഓൺലൈൻ ക്ലാസുകൾക്ക് ലഭ്യമാക്കാനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തു കൊടുക്കണം എന്നാണ് ഇവിടെ പറയുന്നത്.

ജൂൺ ഒന്ന് മുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങും എന്ന് ഗവൺമെന്റ് അറിയിപ്പുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.കേരള സർക്കാർ ഓൺലൈൻ സംവിധാനത്തിന് നൽകിയിരിക്കുന്ന പേര് “ഫസ്റ്റ് ബെൽ” എന്നാണ്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് ലഭിക്കാനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തു കൊടുക്കണം എന്നാണ് ഇവിടെ പറയുന്നത്.വിദ്യാഭ്യാസ വകുപ്പിന്റ്റെ ചാനൽ ആയ വിക്ടേഴ്‌സ് വഴി ആണ് ഇത്തവണ ക്ലാസുകൾ നടക്കുക.രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര മാണി വരെ ഉള്ള സമയത്താകും ക്ളാസുകൾ. നൽകുക.വ്യത്യസ്ത ടൈമുകളിൽ ഓരോ ക്ലാസുകൾക്കുമുള്ള പഠനം ആയിരിക്കും നടക്കുക.

വിക്ടേഴ്‌സ് ചാനൽ വഴി ഉള്ള ക്ളാസുകൾ എങ്ങനെ കുട്ടികളക്ക് ലഭ്യമാക്കാം എന്ന പ്രധാനപ്പെട്ട വശം നോക്കാം.4 മാർഗങ്ങൾ വിക്ടേഴ്‌സ് ചാനൽ ലഭിക്കാനായി സ്വീകരിക്കാം.ആദ്യത്തേത്‌ ടെലിവിഷൻ ഉപയോഗിച്ച് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കുക എന്നതാണ്.ഏഷ്യാനെറ്റ് കേബിളിൽ 411 നമ്പറിൽ ചാനൽ ലഭിക്കും, വീഡിയോകോൺ d2h മുഖേന 642,സിറ്റി ചാനൽ – 116,കേരളവിഷൻ -42,ടെൻ നെറ്റ്‌വർക്ക് – 639 നമ്പറുകളിൽ ആയിരിക്കും ചാനലുകൾ ലഭിക്കുക.രണ്ടാമതായി വിക്ടേഴ്‌സ് വെബ്സൈറ്റ് വഴി പഠനം ലഭ്യമാകുക എന്നതാണ്.കമ്പ്യൂട്ടർ,മൊബൈൽ,ടാബുകൾ ഇവയിൽ ഏതു വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.വെബ്‌സൈറ്റ് സന്ദർശിക്കാനും,ഉപയോഗ രീതിയും മനസിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.വെബ് സൈറ്റിൽ ലൈവ് സ്ട്രീമിംഗ് ആയി ക്‌ളാസുകൾ നടക്കുന്നുണ്ടാകും.

മൂന്നാമതായി വിക്ടേഴ്‌സ് യുട്യൂബ് ചാനൽ വഴി ക്ളാസുകൾ ലഭ്യമാക്കുക എന്നതാണ്.യുട്യൂബ് ചാനലിലും മേൽപ്പറഞ്ഞ രീതിയിൽ ലൈവ് ആയി ക്‌ളാസുകൾ ലഭ്യമാകാൻ ഉള്ള സാധ്യത ഉണ്ട്.യൂട്യൂബ് ചാനൽ ലഭിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.ശ്രദ്ധിക്കുക യൂട്യൂബിൽ ഇത് വരെ ലൈവ് സ്ട്രീമിംഗ് ലഭ്യമല്ല തുടങ്ങിയേക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.നാലാമത്തേത് മൊബൈൽ ആപ്പ്ലികേഷൻ ആണ്.ഗൂഗിൾ പ്ലെ സ്റ്റോറിൽ വിക്ടേഴ്‌സ് എന്ന് സെർച്ച് ചെയ്യുകയോ,അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്‌താൽ വിക്ടേഴ്‌സ് മൊബൈൽ ആപ്പ്ളികേഷൻ ലഭിക്കുന്നതാണ്.ആപ്പ്ളികേഷനിൽ ലൈവ് ആയി ക്ളാസുകൾ ലഭ്യമാണ്.

പ്രൈമറി വിദ്യാർത്ഥികൾക്ക് അര മണിക്കൂറും,ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂറും,ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും, ആയിരിക്കും ഓരോ ദിവസവും വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ളാസുകൾ ലഭിക്കുന്നത്.ഇന്റർനെറ്റ്,ടെലിവിഷൻ സജ്ജീകരണങ്ങൾ ഇല്ലാത്തവർ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന വായനശാലകൾ,കുടുബശ്രീ യൂണിറ്റുകൾ വഴി ക്ളാസുകൾ ലഭ്യമാക്കാൻ ഉള്ള സംവിധാനം ഒരുക്കുന്നതായിരിക്കും.കുട്ടികളുടെ ക്ളാസുകൾ ലഭിക്കുന്ന ടൈം ടേബിൾ ചുവടെ കാണാം.

scert യുടെ വിദഗ്ധ അധ്യാപകർ ആണ് ഇത്തരത്തിൽ ക്ളാസുകൾ നൽകുന്നത്.മാത്രമല്ല അതാത് ക്ളാസുകൾ പ്രകാരം ഉള്ള കുട്ടികളുടെ സംശയവും മറ്റുമൊക്കെ അതാത് സ്‌കൂളിലെ അധ്യാപകർ, ഫോൺ കാളുകൾ,വാട്സാപ്പ് മുഖേന നടത്തണം എന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ട്.ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് ഉള്ള പഠനം ഇത് വഴി ലഭ്യമല്ല,അതിനെ കുറിച്ചുള്ള വീവരം ഉടൻ ലഭ്യമാകും എന്നാണ് വിവരം.ക്ലാസുകൾ ലഭ്യമാകുന്ന ടൈം ടേബിൾ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.വെബ്‌സൈറ്റ്,യൂട്യൂബ് ചാനൽ ,മൊബൈൽ ആപ്പ്ളിക്കേഷൻ എന്നിവ ലഭിക്കുന്ന രീതി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

error: Content is protected !!