ഇനി സാമൂഹിക പെൻഷൻ തുക 1500 രൂപ

ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്ന 58 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയുടെ അറിയിപ്പ് പ്രകാരം അടുത്തിടെ വർധിപ്പിച്ച് 1400 ആക്കിയ ക്ഷേമപെൻഷനുകൾ വീണ്ടു വർധിപ്പിച്ച് 1500 രൂപ ആക്കി ഉയർത്തും എന്നാണ് അദ്ദേഹം ഫെയ്സ്ബൂക് പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്.വരുന്ന ബജറ്റിൽ ഇത് സമബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നതായിരിക്കും.ഈ പദ്ധതി സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.

സർക്കാരിന്റ 100 ദിന കർമ്മപദ്ധതി സംബന്ധിച്ച് പ്രഖ്യാപനത്തിൽ ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ചു 1400 രൂപ ആക്കി ഉയർത്തും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.പ്രകടന പത്രിക വാഗ്ദാനത്തിൽ ഉൾപ്പെട്ടിരുന്ന പെൻഷൻ തുക 1500 ആക്കി ഉയർത്തും എന്ന വാഗ്ദാനപാലനം ആയിട്ടാണ് ധനകാര്യ മന്ത്രി ഇപ്പൊൾ 1500 രൂപയായി പെൻഷൻ ഉയർത്തും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.വർഷത്തിലെ 4‌ വിശേഷ ആഘോഷ സമയത്ത് ലഭിച്ചിരുന്ന പെൻഷൻ തുക പിന്നീട 2 മാസത്തിലൊരിക്കൽ എന്ന രീതിയിൽ മാറ്റിയിരുന്നു,ഇപ്പോൾ അത് കൂടാതെ ഇനി മുതൽ പെൻഷൻ എല്ലാ മാസവും ലഭ്യമാക്കും എന്നാണ് പുതിയ പ്രഖ്യാപനം.

മറ്റേത് ജീവനക്കാരുടെ ശമ്പളം പോലെയും,പെൻഷൻ പോലെയും സാധാരണകർക്കുള്ള ക്ഷേമ പെൻഷനുകളും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.ഇത് പ്രകാരം എല്ലാ മാസവും 20 മുതൽ 30 വരെ ഉള്ള തീയതികളിൽ ആകും പെൻഷൻ തുക ഗുണഭോക്താവിന്റെ അക്കൗണ്ടുകളിൽ ലഭിക്കുക.വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്നവർക്ക് തൽസ്ഥിതി തുടരുന്നതാണ്.പുതിയുടെ അപേക്ഷകരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന മാസത്തിലെ ആദ്യ ആഴ്ച അപ്ലോഡ് ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ടാകുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply