എത്രയും പെട്ടെന്ന് ചെയ്തില്ല എങ്കിൽ എല്ലാ സേവങ്ങളും അവസാനിക്കും

റേഷൻ കാർഡ് ഉടമകൾ ആയിട്ടുള്ള എല്ലാവരും എത്രയും പെട്ടെന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൽ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളിലെക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.ഇക്കാര്യം ചെയ്യാത്ത പക്ഷം റേഷൻ കാർഡ് മുഖേന ഉള്ള 5 സേവനങ്ങൾ നഷ്ട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതാണ്.റേഷൻ കാർഡ് ആധാർ കാർഡുമായി സീഡ് ചെയ്‌താൽ മാത്രം ആകും റേഷൻ കാർഡ് എല്ലാ വിധ സേവങ്ങനളോടും കൂടി ഉപയോഗിക്കാൻ സാധിക്കുന്നത്.റേഷൻ കാർഡിൽ അംഗങ്ങൾ ആയിട്ടുള്ള എല്ലാ വ്യക്തികളുടെയും ആധാർ ഇത്തരത്തിൽ സീഡ് ചെയ്യേണ്ടതുണ്ട്.

അല്ലാത്ത പക്ഷം റേഷൻ കാർഡിലെ ചേർത്തലുകൾ,തിരുത്തലുകൾ,ട്രാൻസ്ഫർ,പേര് നീക്കം ചെയ്യൽ,മുൻഗണന വിഭാഗത്തിലേക്ക് മാറ്റൽ തുടങ്ങിയ റേഷൻ കാർഡ് സേവനങ്ങൾ ലഭ്യമാകില്ല.എന്നാൽ നിരവധി ആളുകൾ ഇനിയും ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല.അവസാന തീയതിക്ക് കാത്ത് നിൽക്കാതെ തന്നെ എത്രയും വേഗം ഇത് ചെയ്യണ്ടതാണ്.ഈ സേവനം റേഷൻ കടകൾ മുഖേനയും ഇനി ചെയ്യാൻ സാധിക്കുന്നതാണ്.റേഷൻ കടകളിലെ ഇ പോസ് മെഷീൻ ഉപയോഗിച്ചാണ് റേഷൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സിവിൽ സപ്പ്ളൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.ഈ സേവനം ലഭ്യമാക്കുന്നതിനായി ഒരു അംഗത്തിൽ നിന്നും 10 രൂപ നിരക്കിൽ ഫീസ് ആയി ഈടാക്കപ്പെടുന്നതാണ്.ഒക്ടോബർ 31 വരെ ഗുണഭോക്താക്കളിൽ നിന്നും തുക ഈടാക്കി സീഡിംഗ് നടത്തുന്നതാണ്.കൂടാതെ സ്വന്തമായും,ആധാർ ജനസേവന കേന്ദ്രങ്ങൾ മുഖേനയും ആധാർ സീഡിംഗ് ചെയ്യാൻ സാധിക്കുന്നതാണ്.ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ വേണ്ടി ഉള്ള തയാറെടുപ്പിന്റെ ഭാഗം ആയാണ് ഈ പ്രക്രിയ നടക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ കമന്റായി അറിയിക്കാവുന്നതാണ്.

Leave a Reply