ഭൂമി അളവ് കൂടുതൽ ഉണ്ടെങ്കിൽ തുക കൂടുതൽ ലഭിക്കുന്നു

കോവിഡ് മൂലം സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നിരവധി സഹായങ്ങൾ ആണ് സർക്കാരുകൾ ചെയ്തു വരുന്നത്.അത്തരത്തിൽ കഷ്ടത അനുഭവിക്കുന്ന കർഷകർക്ക് ഉപകാരപ്രദം ആകുന്ന ഒരു സംസ്ഥാന സർക്കാർ പദ്ധതിയെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലെക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്.നെൽകൃഷി ചെയ്യുന്നതും,അനുയോജ്യമായതും ആയ വയലുകളുടെ ഉടമകൾക്ക് ആണ് സർക്കാർ റോയൽറ്റിക്കായി ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുന്നത്.2020 സെപ്റ്റംബർ 12 മുതലാണ് നെൽവയൽ കർഷകർക്ക് ഈ ആനുകൂല്യത്തിനായി ഓൺലൈൻ ആയി അപേക്ഷിക്കാൻ സാധിക്കുന്നത്.

ഹെക്റ്ററിന് 2000 രൂപ നിരക്കിൽ ഗുഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് എത്തുന്നതാണ് പദ്ധതി.കേരളത്തിന്റെ കൃഷി മന്ത്രി വി എസ് സുനികുമാർ ആണ് ഈ വിവരം പൊതുജനങ്ങൾക്കായി അറിയിച്ചിട്ടുള്ളത്.കർഷകർക്കുള്ള റോയൽറ്റിക്കായി വകയിരുത്തിയിരിക്കുന്നത് 40 കോടി രൂപയാണ്.ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഭൂവിസ്തൃതി,കൃഷിസ്ഥലം എന്നിവ അടിസ്ഥാന മാനദണ്ഡം ആക്കിയായിരിക്കും. സംസ്ഥാനത്ത് നിലവിൽ നെൽകൃഷി നടക്കുന്നത് 2.05 ഹെക്റ്റർ ഭൂമിയിലാണ്.നെൽകൃഷി വികസനത്തിനായി 118.24 കോടി രൂപ 2020-21 ബജറ്റിൽ വകയിരുത്തിയതിൽ നിന്നുമാണ് റോയൽറ്റി തുക വിതരണം നടക്കുക.

പദ്ധതിയിൽ അപേക്ഷിക്കാനായി www.aims.kerala.gov.in എന്ന വെബ്‌സൈറ്റ് ഗൂഗിളി സെർച്ച് ചെയ്യുകയോ,ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് വെബ്‌സൈറ്റിൽ പ്രവേശിച്ചോ പദ്ധതിക്കായുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അക്ഷയ,ജനസേവന കേന്ദ്രങ്ങൾ മുഖേനയോ,സ്വന്തമായോ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അപേക്ഷക്കൊപ്പം കൈവശാവകാശ സർട്ടിഫിക്കറ്റ്,ആധാർ/തിരിച്ചറിയൽ കാർഡ്,പാൻ കാർഡോ ഡ്രൈവിങ് ലൈസൻസോ പോലുള്ള തിരിച്ചറിയൽ രേഖ,ബാങ്ക് പാസ്‌ബുക്കിന്റെ അകൗണ്ട് സമബന്ധിച്ച് വിവരങ്ങൾ അടങ്ങിയ പേജിന്റെ പകർപ്പ്,ക്യാൻസൽ ചെയ്ത ചെക്ക് ലീഫ് തുടങ്ങിയ രേഖകൾക്കും അപ്പ്ലോഡ് ചെയ്യേണ്ടതാണ്.

രൂപ മാറ്റം വരുത്താത്തതും,നിലവിൽ കൃഷിക്കായി ഉപയോഗിക്കപ്പെടുന്നതുമായ നെൽവയൽ ഉടമകൾക്ക് ആണ് റോയൽറ്റി ധനസഹായം ലഭിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply