ഈടില്ലാതെ 7 ശതമാനം സബ്‌സിഡിയോടെ കേന്ദ്ര സർക്കാർ വായ്‌പ്പക്കായി ഇപ്പോൾ അപേക്ഷിക്കാം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് ഉപകാരപ്രദമാകണം എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്ഷം ജൂൺ ഒന്നിനാണ് കേന്ദ്ര സർക്കാർ “പ്രധാനമന്ത്രി സ്വനിധി വായ്‌പ്പാ പദ്ധതി” ആരംഭിച്ചത്.”ആത്മനിർഭയ ഭാരത്” പദ്ധതിയുടെ കീഴിൽ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ആണ് പദ്ധതി ആരംഭിച്ചത്.2021 ജനുവരി 31 വരെ ഉള്ള കണക്ക് പ്രകാരം രാജ്യത്ത് പദ്ധതിക്കായി അപേക്ഷ നൽകിയവരുടെ എണ്ണം 33 ലക്ഷമാണ്.പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.

രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന തെരുവ് കച്ചവടക്കാരെ ഉദ്ദേശിച്ച് ആരംഭിച്ച പദ്ധതി ആണ് “പ്രധാനമന്ത്രി സ്വനിധി വായ്‌പ്പാ പദ്ധതി”.പഴങ്ങൾ,പച്ചക്കറികൾ,കരകൗശല ഉൽപ്പന്നങ്ങൾ,ഭക്ഷ്യ ഉൽപ്പന്നങ്ങൾ,ചായ,കാപ്പി വിൽപ്പനക്കാർ,തുടങ്ങിയ തെരുവ് വ്യാപാരം നടത്തുന്നവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്,10000 രൂപ വായ്പ്പയായി അപേക്ഷകന് ലഭിക്കുന്നതാണ്.നഗര, നാഗരാതിർത്തികളിൽ ഉള്ള തെരുവ് കച്ചവടക്കാർക്ക് “പ്രധാനമന്ത്രി സ്വനിധി വായ്‌പ്പാ പദ്ധതി” മുഖേന ഉള്ള വായ്‌പ്പ ലഭിക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷിക്കാൻ ഒരു വെണ്ടർ ഐ ഡി യും,തെരുവ് കച്ചവടക്കാരൻ എന്ന് തെളിയിക്കുന്ന നഗരസഭാ സാക്ഷ്യപത്രവും ആവശ്യമാണ്, അതിനൊപ്പം ആധാറുമായി ലിങ്ക് ചെയ്യപ്പെട്ട മൊബൈൽ നമ്പറും,ബാങ്ക് അക്കൗണ്ടും അപേക്ഷകന് ഉണ്ടായിരിക്കണം.10000 രൂപ വായ്‌പ്പാ തുകയായി ലഭിക്കുന്നതാണ്.മാസതവണകൾ ആയി ഒരു വർഷത്തിനുള്ളിൽ വായ്‌പ്പാ തുക തിരിച്ചടക്കേണ്ടതാണ്.കൃത്യമായോ,നേരത്തെയോ വായ്‌പ്പാ തിരിച്ചടക്കുന്നവർക്ക് 7 ശതമാനം തുക കേന്ദ്ര സർക്കാർ സബ്‌സിഡി ആയി നൽകുന്നതാണ്.ഓരോ മൂന്നു മാസത്തിലും സബ്‌സിഡി തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.

“പ്രധാനമന്ത്രി സ്വനിധി വായ്‌പ്പാ പദ്ധതി” വഴി വായ്‌പ്പാ ലഭിക്കാൻ ഈട് നൽകേണ്ടതില്ല.അപേക്ഷന്റെ ഏറ്റവും അടുത്തുള്ള സി എസ് എസ്‌ സി സെന്ററുകൾ വഴിയോ ഓൺലൈൻ ആയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.പ്രധാനമന്ത്രി സ്വനിധി വായ്‌പ്പാ പദ്ധതിക്ക് വെബ്‌സൈറ്റും മൊബൈൽ ആപ്പ്ലിക്കേഷനും ലഭ്യമാണ്.ഇത് മുഖേന ലോണിന്റെ സ്റ്റാറ്റസ് മനസിലാക്കാനും ലോൺ സംബന്ധിച്ച മറ്റു വിവരങ്ങൾ മനസിലാക്കാനും സാധിക്കുന്നതാണ്.ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.വായ്‌പ്പക്ക് അർഹൻ ആണോ എന്ന് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വീഡിയോ രൂപത്തിൽ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് വഴി അറിയിക്കാവുന്നതാണ്.

Leave a Reply