ഇ മൊബൈൽ അപ്പ്ലിക്കേഷൻ വാഹന പരിശോധനയിൽ നിങ്ങളെ രക്ഷിക്കും

മോട്ടോർ വാഹന പവകുപ്പിന്റെയോ പോലീസിന്റെയോ പരിശോധനയിൽ പെട്ടിട്ടില്ലാത്തവർ ചുരുക്കം ആയിക്കും.ഈ അവസരത്തിൽ പലർക്കും പറ്റുന്ന ഒരു അബദ്ധം ആണ് വാഹനവുമായും,ലൈസൻസുമായും ബന്ധപ്പെട്ട രേഖകൾ എടുക്കാൻ മറന്നു പോകുക എന്നത്.എന്നാൽ എടുക്കാൻ മറന്നു പോയ ഇത്തരം രേഖകൾ ആ നിമിഷം തന്നെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ നൽകാൻ സാധിക്കുന്നതാണ്.ഒരു മൊബൈൽ അപ്പ്ലിക്കേഷൻ വഴി ആണ് ഇത് സാധ്യമാകുന്നത്.എം പരിവാഹൻ എന്ന എൻ ഐ സി നിർമിച്ച മൊബൈൽ അപ്പ്ലികേഷൻ ആണ് ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥരെ കാണിക്കാൻ നമ്മളെ സഹായിക്കുന്നത്.

അപ്പ്ലിക്കേഷൻ ലഭിക്കാനായി ഗൂഗിൾ പ്ലെ സ്റ്റോറിൽ m parivahan എന്ന് സെർച്ച് ചെയ്യുകയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് ഡൌൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്.തുടർന്ന് അപ്പ്ലിക്കേഷൻ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.ഇതിനായി അപ്പ്ലിക്കേഷൻറെ മുകളിൽ ഇടതു ഭാഗത്തായി കാണുന്ന 3 വരകളിൽ ക്ലിക്ക് ചെയ്തു sign in എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് മൊബൈൽ നമ്പർ നൽകി continue എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ റ്റി പി നൽകി അപ്പ്ലിക്കേഷൻ രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

തുടർന്ന് ലൈസൻസ്,ആർ സി ബുക്ക് സേവങ്ങൾ എങ്ങനെ ആണ് ലഭിക്കുന്നത് എന്ന് മനസിലാക്കാനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമമായ ട്യൂട്ടോറിയൽ വീഡിയോ താഴെയായി നൽകിയിരിക്കുന്നത് പൂർണമായും കാണുക.രേഖകൾ ഫോണിൽ ലഭിക്കാൻ ഉള്ള ഈ മൊബൈൽ ആപ്പ്ലികേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.എം പരിവാഹൻ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.

Leave a Reply