വീട്ടിലിരുന്നു സമ്പാദിക്കാൻ ചെറിയ ചിലവിൽ മീൻകൃഷി,2.4 ലക്ഷം രൂപ സർക്കാർ സബ്‌സിഡി ലഭിക്കും

കേരളത്തിൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ മീൻ വളർത്തലിനു നിരവധി പദ്ധതികൾ നിലവിലുണ്ട്.ഫിഷറീസ് വകുപ്പിന് എല്ലാ ജില്ലകളിലും ഓഫീസിൽ ഉണ്ട്.ഓരോ ഓഫീസിനു കീഴിലും ബ്ലോക്കുകളും ഉണ്ട്.മൽസ്യ കർഷകരുടെ ആവശ്യങ്ങൾ,പരാതികൾ എന്നിവ പരിഹരിക്കുന്നതിനും,സബ്‌സിഡികൾ ലഭ്യമാക്കുന്നതിനും മറ്റും ഓരോ കോർഡിനേറ്റർമാരെ ബ്ലോക്ക് അടിസ്ഥാനത്തിൽ ഫിഷറീസ് ഫിഡിപ്പാർട്മെന്റ്‌നെ കീഴിൽ ഉണ്ട്.അതിനാൽ മൽസ്യകൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സമീപിക്കേണ്ടത് ഈ കോർഡിനേറ്റർമാരെ ആണ്.

ജില്ലാ ഫിഷറീസ് ഡിപ്പാർട്മെന്റുകളുമായി ബന്ധപ്പെട്ടാൽ അവരുടെ നമ്പറുകൾ ലഭിക്കുന്നതാണ്.പ്രധാനമായും മൽസ്യകൃഷിയുമായി ബന്ധപ്പെട്ടുള്ള 3 പദ്ധതികൾ ആണ് ഇവിടെ പറയുന്നത്.ആദ്യത്തേത് വനിതകൾക്കായുള്ളതാണ്.”മീൻതോട്ടം” എന്ന പേരിൽ ചെയ്യാൻ കഴിയുന്ന അക്വാപോണിക്സ് യുണിറ്റ് പദ്ധതി ആണ് ഇത്.കേവലം 15000 രൂപ മാത്രം ആണ് ഈ പദ്ധതി ചെയ്യാൻ ആവശ്യമായിട്ടുള്ളത്.750 ലിറ്റർ ജലം സംഭരിക്കാൻ സാധിക്കുന്ന ഒരു സംഭരണി സ്ഥാപിക്കാൻ സാധി‌ക്കുന്ന സ്ഥലം ഉണ്ട് എങ്കിൽ മീൻതോട്ടം പദ്ധതി നടപ്പിലാക്കാൻ സാധിക്കുന്നതാണ്.

മീൻതോട്ടത്തിനു മുകളിൽ പച്ചക്കറി കൃഷി കൂടി ചെയ്യാൻ സാധിക്കുന്നു എന്നത് ഇതിന്റെ ആകർഷണീയതയും,ലാഭസാധ്യതയും വർധിപ്പിക്കുന്നു.ചിലവിനാവശ്യമായ 15000 രൂപയിൽ 6000 രൂപ സർക്കാർ സബ്‌സിഡി ആയി ലഭിക്കുന്നതാണ്.വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ഈ പദ്ധതിയുടെ തുടർ വിവരങ്ങളും,ബാക്കിയുള്ള രണ്ടു പദ്ധതിയുടെ കൂടുതൽ വിവരങ്ങളും മനസിലാക്കാൻ വേണ്ടി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply