സിംപിൾ ആയി വാഷ് ബേസിൻ വൃത്തിയാക്കാൻ ഒരു ടിപ്പ്

വീട്ടിലെ വാഷ് ബെയ്സൻ വളരെ എളുപ്പത്തിൽ സാധാരണ വഴികളിൽ നിന്നും വ്യത്യസ്തമായി കടകളിൽ നിന്നും വാങ്ങുന്ന ലോഷനുകൾ,ഡിറ്റർജെന്റുകൾ എന്നിവ ഒന്നും തന്നെ ഉപയോഗിക്കാതെ എങ്ങനെ വൃത്തിയാക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.എത്ര വലിയ അഴുക്കും കറയും വളരെ ലളിതമായ വഴിയിലൂടെ കളയാൻ സാധിക്കുന്ന ഒരു വിദ്യ ആണ് ഇത്.ഇതിനായി ആദ്യം ഒരു കൂട്ട് തയാറാക്കേണ്ടതുണ്ട്.ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ പൊടിയുപ്പ് ഇട്ടു കൊടുക്കുക.തുടർന്നു ഒന്നര ടേബിൾ സ്പൂൺ അപ്പക്കാരം അഥവാ ബേക്കിങ് സോഡാ ചേർത്ത് കൊടുക്കുക.

ഈ രണ്ടു വസ്തുക്കളും നന്നായി മിക്സ് ചെയ്ത ശേഷം അതിലേക്ക് അൽപ്പം പാത്രം കഴുകുന്ന സൊല്യൂഷൻ ഒഴിച്ച് കൊടുക്കുക.ഇത്തരത്തിൽ ഒഴിക്കുമ്പോൾ നന്നായി പതഞ്ഞു വരുന്നത് കാണാൻ സാധിക്കുന്നതാണ്.
ഈ കൂട്ട് ഉപയോഗിച്ച് വളരെ എളുപ്പം വാഷ് ബെയ്സൻ വൃത്തി ആക്കാൻ സാധിക്കുന്നതാണ്.തയാറാക്കിയ സൊല്യൂഷൻ വാഷ് ബെയ്സന്റെ എല്ലാ ഭാഗത്തും,കറകൾ ഉള്ള ഭാഗങ്ങളിൽ പ്രത്യേകിച്ചും ഒഴിച്ച് കൊടുക്കുക.തുടർന്ന് ഒരു ബ്രഷ് ഉപയോഗിച്ച് ഈ കൂട്ട് എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ ബ്രഷ് ഉപയോഗിച്ച് തേക്കുക.

തുടർന്ന് വാഷ് ബെയ്സൻ വൃത്തി ആക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനും,രീതി കണ്ടു മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.ഈ ഉപകാരപ്രദമായ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply