പാലക് ചീര 30 ദിവസം കൊണ്ട് വിളവെടുക്കാം

നിരവധി പോഷക ഗുണങ്ങളും കഴിക്കാൻ വളരെ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതുമായ ഒന്നാണ് പാലക് ചീര.കേരളത്തിട്നെ കാലാവസ്ഥയിൽ വളരെ നന്നായി കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പാലക് ചീര.ശൈത്യകാല വിളയാണ് പാലക് ചീര എങ്കിലും വലിയ ചൂട് ഇല്ലാത്ത കാലാവസ്ഥയിലും അത് പോലെ തന്നെ മഴക്കാലത്തും കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു കാർഷിക വിലയാണ് പാലക് ചീര.കടുത്ത വെയിൽ നേരിട്ട് അടിക്കാത്ത രീതിയിൽ ഷെയ്ഡിങ് നെറ്റ് ഉപയോഗിക്കയാണ് എങ്കിൽ വളരെ നന്നായി തന്നെ ഇത് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പം കൃഷി ചെയ്യാൻ സാധിക്കും എന്നതും,പാലക് ചീരയുടെ ആവശ്യക്കാർ കൂടുന്നതും പാലക് ചീരയുടെ ആകർഷണീയത വർധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.കേവലം 30 ദിവസം കൊണ്ട് തന്നെ ആദ്യ വിളവെടുക്കാനും സാധിക്കും.മാത്രമല്ല തുടർച്ചയായി വിളവ് ലഭിച്ചു കൊണ്ടിരിക്കും എന്നറതും ഒരു ഗുണമേന്മ ആണ്.ഇല മാത്രം മുറിച്ചെടുക്കുന്നതു കൊണ്ട് തന്നെ ദീർഘ കാലം പാലക് ചീരയിൽ നിന്നും വിക്കോളാവ് എടുക്കാൻ സാധിക്കും.പാലക് ചീര വിത്ത് പാകി മുളപ്പിക്കുന്ന വിളയാണ്‌.സാധാരണ കടകളിൽ ഒക്കെ തന്നെയും വിത്തുകൾ ലഭ്യമാണ്.

ചീരയുടെ വിത് 8 മണിക്കൂറോളം വെള്ളത്തിൽ ഇട്ടു വെക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നവ കമന്റ് ആയി അറിയിക്കുക.കൃഷിയെ ഇഷ്ടപെടുന്ന കൂട്ടുകാരിലേക്ക് എത്താനായി ഈ വിലപ്പെട്ട വിവരം ഷെയർ ചെയ്യുക

Leave a Reply