പുതിയ ആശയങ്ങളിൽ വിജയിക്കുന്നവ മാറ്റം സൃഷ്ട്ടിക്കുന്നതാണ് ചരിത്രമായി മാറുന്നത്.എന്നാൽ കേട്ടാൽ വിജയിക്കും എന്ന് തീരെ തോന്നാത്ത മണ്ടൻ ആശയങ്ങൾ എന്ന് എഴുതിത്തള്ളിയിട്ടും വിജയിച്ചു ചരിത്രം സൃഷ്ട്ടിച്ച ആശയങ്ങളും ഉണ്ട്.അത്തരത്തിൽ വിജയിച്ച മണ്ടൻ ആശയങ്ങൾ ആണ് ഇവിടെ പറയുന്നത്.ഈ പട്ടികയിൽ ആദ്യത്തേത് “ബിഗ് ഫ്‌ലഷ്” ആണ്.ഒരേ സമയത്തു ടോയിലറ്റ് ഫ്‌ലഷ് ചെയ്യുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ ?കേട്ടാൽ മണ്ടൻ ആശയം എന്ന് തോനുന്ന ഈ സംഭവം നടന്നത് സിംബാവെയിലാണ്.സീവേജ് പൈപ്പുകൾ അടഞ്ഞതിനെ തുടർന്നു ബ്ലോക്ക് മാറ്റാനായോ 2012 ഇൽ “ബെലവായോ” എന്ന നഗരത്തിലെ മേയർ ആഴ്ചയിൽ ഒരു പ്രാവശ്യം എല്ലാവരും ഒരു മണിക്കൂറ് അവരുടെ ടോയിലറ്റ് ഫ്‌ലഷ് ചെയ്യണം എന്ന് പറഞ്ഞത്.ഈ ആശയം വലിയ വിജയം ആകുന്നതാണ് പിന്നെ ആ നഗരം കണ്ടത്.
പട്ടികയിൽ രണ്ടാമത്തേത് “മിറർ മൗണ്ടൈൻ” അഥവാ പർവത കണ്ണാടി ആണ്.ഇറ്റലിയിലെ ഒരു ഗ്രാമം ആയ “വനില വില്ലേജ്” സ്ഥിതി ചെയ്തിരുന്നത് ചെങ്കുത്തായ ഒരു പർവതത്തിന്റെ താഴ്‌വരയിൽ ആണ്.അതിനാൽ സൂര്യൻ മറു വശത്തു പോയി കഴിഞ്ഞാൽ ഗ്രാമം മുഴുവൻ ഇരുട്ടിലാകും.എന്നാൽ നാട് സന്ദർശിച്ച ഒരു എൻജിനിയർ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആയി നിർദേശിച്ചത് മലമുകളിൽ ഒരു കണ്ണാടി സ്ഥാപിച്ചു മലയുടെ മറവിൽ ഉള്ള സൂര്യ പ്രകാശം താഴ്വരയിലേക്ക് പ്രതിഫലിപ്പിക്കാൻ ഇത് സഹായകം ആയി.ഇത് പ്രകാരം ഒരു ലക്ഷം യൂറോ ചിലവാക്കി 400 അടി വലിപ്പം ഉള്ള ഒരു കണ്ണാടി അവിടെ സ്ഥാപിക്കുകയും നാട്ടിലുള്ളവർക്ക് എല്ലാം വെളിച്ചം ലഭിക്കുകയും ചെയ്തു.കേട്ടാൽ മണ്ടൻ എന്ന് തോന്നുന്ന ഈ ആശയം വിജയം കണ്ടതിനെ തുടർന്ന് നിരവധി നാടുകളിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു.
പട്ടികയിലെ അടുത്ത ആശയം “ഐസ് ടു ഷൂ” ആണ്.ഷൂ കളിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു വിദ്യ ആണ് ഇത്.ഇത് വഴി ദുർഗന്ധം ഉള്ള ഷൂ ഫ്രിഡ്ജിൽ ഒരു സിപ് ലോക്ക് കവറിൽ ഇട്ടു കുറച്ചു നേരം സൂക്ഷിക്കുകയാണ് എങ്കിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകൾ നശിച്ചു പോകുകയും ഗന്ധം ഇല്ലാതാകുകയും ചെയ്യുന്നു.ഇത്തരത്തിൽ മണ്ടൻ ഏന് തോന്നുന്നതും എന്നാൽ വിജയിച്ചവയുമായ 17 ആശയങ്ങൾ ഇനിയുമുണ്ട് അവ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
