സംസ്ഥാനത്തു നിലവിൽ നാലു തരാം റേഷന്കാര്ഡുകൾ ആണ് നിലവിൽ ഉള്ളത്.ഇതി മുൻഗണന വിഭാഗത്തിൽപ്പെടുന്ന ബി പി എൽ കാർഡും,എ വൈ കാർഡും ആണ് മഞ്ഞയും,പിങ്കും നിറങ്ങളിൽ ഉള്ള കാർഡുകൾ.മുൻഗണനേതര വിഭാഗത്തിൽ നീല,വെള്ള റേഷൻ കാർഡുകളും ആണ് നിലവിലുള്ളത്.എ പി എൽ സബ്‌സിഡി,നോൺ സബ്‌സിഡി കാർഡ് എന്നിവയാണ് മുന്ഗണനേതര വിഭാഗത്തിൽപ്പെടുന്ന കാർഡുകൾ. ബി പി എൽ മഞ്ഞ കാർഡ് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരുകൾ വകയായി ലഭ്യമാണ്.ആരോഗ്യ,വിദ്യാഭ്യാസ,മേഖലകളിൽ ഒക്കെ ഈ കാർഡ് ഉടമകൾക് ഇളവുകളിൽ മുൻതൂക്കം ലഭിക്കാറുണ്ട്.
കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗൺ സഹായമായി സംസ്ഥാന സർക്കാർ 1000 രൂപ നൽകിയിരുന്നു.മറ്റു ആനുകൂല്യങ്ങൾ ഒന്ന് തന്നെ ലഭിച്ചിട്ടില്ലാത്ത ബി പി എൽ കാർഡ് ഉടമകൾക്ക് ആയിരുന്നു സഹായം പ്രഖ്യാപിച്ചിരുന്നത്.സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി സഹായധനം കൈമാറിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.എന്നാൽ ഈ അവസരത്തിൽ അനർഹർ ആയിട്ടുള്ള നിരവധി ആളുകൾ ബി പി എൽ കാർഡ് ഉടമകൾ ആയി നിലനിക്കുന്നുണ്ട് എന്ന ബോധ്യത്തിൽ ആണ് സർക്കാർ നടപടിയുമായി മുന്നോട് പോകുന്നത്.1000 സ്‌ക്വയർ ഫീറ്റിൽ താഴെ ഉള്ള വീടും ,നാല് ചക്ര എ സി ഉള്ള വാഹനം 1000 സി സി ക്കു മുകളിൽ ഉള്ളവ കാണാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ ബി പി എൽ കാർഡ് ഉടമകൾക്ക് ഉണ്ടായിരുന്നു.
ഇത്തരത്തിൽ അനർഹരായിട്ടുള്ളവരെ പട്ടികയിൽ നിന്നും ഒഴിവാക്കി അർഹരെ പട്ടികയിൽ ഉലപ്പെടുത്താനുള്ള പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.അനർഹർ ആയിട്ടുള്ള ബി പി എൽ കാർഡുടമകൾ ഉണ്ട് എന്ന് മനസ്സിലായാൽ സാധാരണക്കാർക്കും ഇവർക്കെതിരെ പരാതി രഹസ്യമായി നൽകാൻ സാധിക്കുന്നതാണ്.ഇത് എങ്ങനെ ചെയ്യാം എന്നും,കൂടുതലായി ആരൊക്കെ ഈ പട്ടികയുടെ പുറത്തു പോകും എന്നതടക്കം മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം .വളരെ ഉപകാരപ്രദമായ ഇ വിവരം എല്ലാവരിലേക്കും ഷെയർ ചെയ്യാം
