ടൈലുകൾ ഇല്ലാത്ത വീടുകൾ ഇന്ന് ചുരുക്കം ആണ്.എന്നാൽ ടൈലുകൾ പാകിയ വീടുകളിൽ താമസിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ബുദ്ധിമുട്ടിൽ ഒന്നാണ് ടൈലുകൾക്ക് ഇടയിലൂടെ മണ്ണിര,ചിതൽ,പഴുതാര തുടങ്ങിയവ ഊർന്നു വരുന്നു എന്നത്.ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്ന് ആലോചിച്ചു തല ചൂടാക്കുന്നർ നിരവധി ആണ്.എന്നാൽ ഇനി അതോർത്തു വിഷമിക്കേണ്ട കാര്യമില്ല.വളരെ ഫലപ്രദമായി ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്നാണ് ഇവിടെ പറയുന്നത്.ഇതിൽ ആദ്യത്തെ ഘട്ടം ടൈലുകയുടെ ഇടയിൽ ഗാപ്പുകൾ കുറവാണ് എങ്കിൽ അത് ഉണ്ടാക്കുക എന്നതാണ്.
അതിനായി ആക്സോ ബ്ലെയ്ഡ് ഉപയോഗിച്ച് ഗ്യാപ്പുകൾ ഉണ്ടാക്കുക.ഇത്തരത്തിൽ ചെയ്യുന്നത് മറ്റൊരു ഫില്ലർ ഉപയോഗിച്ച് ഗ്യാപ്പുകൾ അടയ്ക്കുന്നതിന് വേണ്ടി ആണ്.കാരണം മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ജോയിന്റ് ഫില്ലറുകൾ ആണ് ഇതിനു പ്രധാന പ്രശ്നം.നിലവിൽ മാർക്കെറ്റുകളിൽ ലഭിക്കുന്ന ഇപ്പോക്സി ഫില്ലറുകൾ ഉപയോഗിച്ചാൽ ഈ പ്രശ്നത്തെ ഒഴിവാക്കാൻ സാധിക്കുന്നതാണ്.ഇത് ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ രീതിയിൽ ഉള്ള മണ്ണിര,പഴുതാര,ചിതൽ എന്നിവയുടെ പ്രശ്നത്തെ നേരിടാൻ സാധിക്കുന്നതാണ്.ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ മറ്റൊരു കാര്യം വെള്ളം നനവ് ഉണ്ടാകാൻ പാടില്ല എന്നതാണ്.
ജോയിന്റ് ഫില്ലറുകൾ എങ്ങനെ മാറ്റാം അതിനായി എന്തൊക്കെ ചെയ്യണം,അവ ഇവിടെ നിന്നും വാങ്ങാം എന്ന വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റിൽ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയിര അറിയിക്കുക.വളരെ ഉപകാരപ്രദവും,ഭലപ്രദവും ആയ ഈ വിവരം എല്ലാവരിലേക്കും എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.
