മാസം 2500 രൂപ ലഭിക്കും

ഓരോ മാസവും കൃത്യമായ രീതിയിൽ വരുമാനം ലഭിക്കുക എന്നത് ഏതൊരു ആളും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്.ഇത്തരത്തിൽ സ്ഥിരമായ 2500 രൂപ വീതം ലഭിക്കുന്ന PMOIS പദ്ധതിയെ കുറിചച്ചു കൂടുതൽ മനസിലാക്കാം.മാസം 2500 രൂപ വരെ ലഭിക്കുന്ന നിക്ഷേപ പദ്ധതി ആണ്.പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി എന്നെ രീതിയിൽ ആണ് ഓരോ മാസവും കൃത്യമായി തുക ലഭിക്കുന്നത്.പെൻഷൻ ആയിട്ടായിരിക്കില്ല മറിച്ചു പലിശ വ്യവസ്ഥയിൽ ആകും തുക ലഭിക്കുന്നത്. “പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്‌കീം” എന്ന പേരിൽ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആണ് പദ്ധതി നടത്തിപ്പ്കാർ.

അഞ്ചു വര്ഷം കാലാവധി ഉള്ള അക്കൗണ്ട് ആണ് പോസ്‌റ്റോഫീസിൽ നിന്നും ഈ പദ്ധതിക്കായി സജ്ജീകരിക്കപ്പെടുന്നത്.അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്ന തുകക്കനുസരിച്ചാണ് പലിശയായി പ്രതിമാസം വരുമാനം ലഭിക്കുന്നത്.പരമാവധി നാലര ലക്ഷം രൂപ ഈ പദ്ധതിപ്രകാരം നിക്ഷേപിക്കാൻ സാധിക്കും.പ്രായപൂർത്തി ആകാത്ത 10 വയസിനു മുകളിൽ പ്രായം ഉള്ള കുട്ടികൾക്ക് വരെ ഈ പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കും.എന്നാൽ എൻ ആർ ഐ വ്യക്തികൾക്ക് ഈ പദ്ധതിയിൽ അംഗം ആകാൻ സാധിക്കുന്നതല്ല.നിക്ഷേപ തുകയുടെ 6 ശതമാനത്തിനു മുകളിൽ പലിശയായി ലഭിക്കുന്നതാണ്.

ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.വരെ ഉപകാരപ്രദമായ ഈ ഇവിവരം നിങ്ങളുടെ സുഹൃത്തുക്കളിൽ എത്താനായി ഷെയർ ചെയ്യാം.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply