നമ്മുടെ ഭൂമിയിൽ അപകടകാരികളായ മൃഗങ്ങൾ നിരവധിയുണ്ട് എങ്കിലും ആ ഗണത്തിൽ ഏറ്റവും പ്രധാനികളായ ഒരു വിഭാഗമാണ് കാളകൾ.
പരിക്കേൽപ്പിച്ച ആക്രമണം നടത്തുവാൻ മാത്രമല്ല ഒരു മനുഷ്യൻറെ ജീവൻ എടുക്കാൻ പോലും കെൽപ്പും പ്രഹരശേഷിയും ഉള്ള ഒരു ജീവി കൂടിയാണ് കാള.ഇത്തരത്തിൽ വ്യത്യസ്തവും അപകടകാരികളും ആയ ലോകത്തെ 10 കാളകൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.
1,ബ്രഹ്മൻ ബുൾ(Bramhan Bull)
ഒട്ടുമിക്ക എല്ലാ ദേശങ്ങളിലും ഉള്ള ഒരു തരം കാളയാണ് ബ്രഹ്മൻ ബുൾ(Bramhan Bull). ഈ ഇനത്തിലുള്ള കാളകളെ ആദ്യം കണ്ടെത്തുന്നത് അമേരിക്കയിൽ 1885 മുതലാണ്. ഇവയുടെ ശാന്ത സ്വഭാവം ആണ് കൂടുതൽ ആളുകളെയും ഈ ഇനം കാളകൾ ലേക്ക് ആകർഷിക്കുന്നത്.
എന്നാൽ ശാന്തത ഇവരെ ഉപദ്രവിക്കാൻ ഒരാൾ തുടങ്ങുന്നത് വരെ മാത്രമായിരിക്കും. ഉപദ്രവിച്ച കഴിഞ്ഞാൽ ഇവരുടെ വിധവും ആ രീതിയിൽ മാറും എന്നത് തന്നെയാണ് മറ്റൊരു പ്രത്യേകത.ആക്രമിക്കപ്പെട്ടാൽ മുൻപിലുള്ള എന്തിനെയും ആരെയും ആക്രമിക്കുന്നു തരം കാളകൾ കൂടിയാണ് ബ്രഹ്മൻ ബുൾ(Bramhan Bull).ശത്രുവിന്റെ വരവിനെ ഭയപ്പെടുന്ന തരം കാളകൾ ആയതുകൊണ്ട് തന്നെ ശത്രുവിനെ ആക്രമിച്ചു കീഴ്പ്പെടുത്തുക യാണ് ഇത്തരം കാളകക്കുള്ള ഡിഫൻസ് മെക്കാനിസം .
2, സ്പാനിഷ് ഫൈറ്റിംഗ് ബുൾ
ഈ ഇനത്തിൽ പെട്ട കാളകൾ ലോകപ്രസിദ്ധമായിരിക്കുന്നത് അവരുടെ ആക്രമണ ശേഷിയിൽ തന്നെയാണ്. “സ്പാനിഷ് ബുൾ ഫൈറ്റ് “അഥവാ സ്പെയിനിലെ കാളപ്പോരിനു പ്രധാനമായും ഉപയോഗിച്ചു പോരുന്ന ഒരിനം കാളയാണ് സ്പാനിഷ് ഫൈറ്റിംഗ് ബുൾ. സ്പെയിനിലെ കാളപ്പോരിനായി തിരഞ്ഞെടുക്കപ്പെടുന്ന കാളകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്.അവ എന്തൊക്കെയാണ് എന്ന് നോക്കാം ആക്രമണ ശേഷി ഊർജ്ജം, ശക്തി ഇവയെല്ലാം ദീർഘനേരം നിലനിർത്താനുള്ള കഴിവ് അതായത് സ്റ്റാമിന തുടങ്ങിയ ഗുണഗണങ്ങൾ ഉള്ള കാളകളെ ആണ് കാള പോരിനായി തിരഞ്ഞെടുക്കുന്നത്.
700 കിലോഗ്രാം ഭാരമുള്ള ഈ കാളകൾ എല്ലായ്പ്പോഴും എന്തെങ്കിലും ഒരു ലക്ഷ്യത്തെ ഉന്നംവെച്ച് ആക്രമിക്കാൻ തയ്യാറെടുത്തു കൊണ്ടേയിരിക്കും. അത്രമാത്രം അപകടകാരികളാണ് ഈ തരം കാളകൾ ഇത്തരത്തിൽ ലോകത്തെ തന്നെ വ്യത്യസ്തമായ അപകടകാരികൾ അതോടൊപ്പം തന്നെ അപകടകാരികളായ കാളകൾ ഏതൊക്കെയാണ് എന്നാണ് എന്ന് മനസ്സിലാക്കുന്നതിന് ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.