മാൻഡറിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഉപാധികളാണ് ഭാഷകൾ. എല്ലാ രാജ്യക്കാർക്കും ഔദ്യോഗികമായി ഓരോ ഭാഷകളുണ്ട്. നമ്മുടെ ലോകത് അംഗീകരിക്കപ്പെട്ട ആറായിരം ഭാഷകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഭാഷകളിൽ പകുതിയും ഇനിയുള്ള വർഷങ്ങളിൽ കാലഹരണപ്പെട്ടുപോകും.അഞ്ഞൂറോളം ഭാഷകൾ നിലനിൽക്കണോ വേണ്ടയോ എന്ന് ചർച്ചകൾ നടന്നു വരികയാണ്.

നമ്മുടെ ലോകത്തു എഴുപത്തിയെട്ടു ഏഷ്യൻ ഭാഷകളും, പന്ത്രണ്ടു യൂറോപ്യൻ ഭാഷകളും നൂറ്റി എഴുപത് അമേരിക്കൻ ഭാഷകളും, ഇരുന്നൂറ്റിപ്പത്തു പെസഫിക് ഭാഷകളും,നാല്പത്തിയാറു ആഫ്രിക്കൻ ഭാഷകളും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ മാണ്ടറിൻ ഭാഷയെക്കുറിച്ചു കുറച്ചു കാര്യങ്ങൾ മനസിലാക്കാം. ഒരു ബില്ലിയനിലധികം ആളുകൾ മാണ്ടറിൻ ഭാഷ സംസാരിക്കുന്നു. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയും മാണ്ടറിൻ ആണ്.

ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളിലൊന്നാണ് ചൈനീസ് ഭാഷ. ചൈനയുടെ ഔദ്യോഗിക ഭാഷയും മാണ്ടറിൻ ആണ്. പതിനാലാം നൂറ്റാണ്ടു മുതൽ മാണ്ടറിൻ ആണ് അവിടുത്തെ ദേശീയ ഭാഷയും. തായ്‌വാൻ ഇന്തോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ചൈനീസ് ഭാഷയായ മാണ്ടറിൻ സംസാരിക്കുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ചൈനീസ് ഭാഷയായ മാണ്ടറിൻ സംസാരിക്കുന്നത് ചൈനയിൽ തന്നെയാണ്.

മറ്റു ഭാഷകളെ വെച്ച് നോക്കുമ്പോൾ ചൈനീസ് ഭാഷ വ്യാകരണം അത്ര ബുദ്ധിമുട്ടു ഉള്ള കാര്യമല്ല. അക്ഷരമാല ഇല്ലെന്നതാണ് ഈ ഭാഷയെ വേർതിരിച്ചു നിർത്തുന്നത്. ഏറ്റവും പഴയ കാലത്തെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇതിന്റെ വ്യാകരണം. ഇപ്പോൾ പുതിയ ചിഹ്നങ്ങളും ഇതിൽ ഉൾപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പഠനങ്ങൾ തെളിയിക്കുന്നത് ഈ ചിഹ്നങ്ങൾ എല്ലാം അറിയാവുന്നതായി ഒരാൾ പോലും ഇല്ലെന്നതാണ്. ഇനിയും ഒരുപാട് സവിശേഷതകൾ ഉള്ളതാണ് ഈ ഭാഷ അതിനായി താഴെയുള്ള വീഡിയോ നിങ്ങൾക് കണ്ടുനോക്കാവുന്നതാണ്.

Leave a Reply