സ്പ്രേ പെയിന്റർ മെഷീൻ വീട്ടിൽ ഉണ്ടാക്കാം

പെയിന്റിംഗ് ആർക്കും ചെയ്യാൻ കഴിയുന്ന ഒരു ജോലി ആയിട്ടാണ് കുറച്ചു നാൾ മുൻപ് വരെ എല്ലാവരും കരുതിയിരുന്നത്.പുതിയ മെഷീനുകളും,ടെക്നോളജികളും,സ്പ്രേ പെയിന്റിങ്ങും ഒക്കെ ഈ ചിന്താഗതിയെ മാറ്റി മറിച്ചു.സ്പ്രേ പെയിന്റിങ് എന്നത് ഏറ്റവും കൃത്യമായ രീതിയിൽ ചെയ്യാൻ പറ്റുന്ന തരം പെയിന്റിങ് ആണ് എന്ന് എല്ലാവര്ക്കും അറിയാം.എന്നാൽ ഇതിന്റെ ഏറ്റവും വലിയ പ്രശ്നം മെഷീൻ ആവശ്യമാണ് എന്നതാണ്.

മാത്രമല്ല ചെറിയ ക്യാനുകളിൽ വരുന്ന സ്പ്രേ പെയിന്റ് ആകട്ടെ ഒന്നിൽ കൂടുതൽ തവണ പെയിന്റ് നിറക്കാനും സാധിക്കില്ല,വലിയ വിലയും നൽകണം.എന്നാൽ ഈ പ്രശ്നത്തെ നേരിടാം വീട്ടിൽ ഉപേക്ഷിച്ചു കളയുന്ന സാധനങ്ങൾ ഉപയോഗിച്ച് ഒരു സ്‌പ്രെയർ ഉണ്ടാക്കാം.സ്പ്രേ പെയിന്റ് നല്ല വൃത്തിയായി ചെയ്യുകയും ആവാം.സ്‌പ്രെയർ ഉണ്ടാക്കാനായി ബോഡി സ്പ്രേകൾ സാധാരണ വരുന്ന മെറ്റൽ ക്യാൻ എടുക്കുക.ശേഷം അതിനു മുകളിലുള്ള സ്പ്രേ ചെയ്യുന്ന ഭാഗം ക്യാനിൽ നിന്നും ഇളക്കി മാറ്റുക.

ഇത്തരത്തിൽ ഇളക്കുന്ന ഭാഗത്തിന് അടിയിലായി കാണുന്ന ട്യൂബ് കൂടി അതിൽ നിന്നും ഇളക്കി മാറ്റുക.ക്യാനിന്റെ ഭാഗം അതിനു ചുറ്റുമായി കാണും അതും ഇളക്കി സ്പ്രേ ചെയുന്ന നോസിൽ മാത്രമായി എടുക്കുക.ഇത് കൃത്യമായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണുമ്പോൾ മനസിലാകും.തുടർന്നു അര ലിറ്റർ ഡ്രിങ്കുകൾ കിട്ടുന്ന ഒരു പ്ലാസ്റ്റിക്ക് കുപ്പിയെടുത്തു അതിന്റെ അടപ്പിൽ ഒരു സുഷിരം ഇടുക.സുഷിരത്തിൽ നല്ല പശ ഉപയോഗിച്ച് സ്‌പ്രെയർ നോസിൽ ഒട്ടിക്കുക.നന്നായി ഒട്ടാൻ വേണ്ടി കൈ കൊണ്ട് അടപ്പിലും നോസിലുമായി അമർത്തി പിടിക്കുന്നത് വളരെ സഹായകം ആണ്.

സുഷിരത്തിന്റെ മുകളിലും താഴെയും ഇത്തരത്തിൽ ചോർച്ച സംഭവിക്കാത്ത രീതിയിൽ പശ തേച് അടക്കുക.തുടർന്ന് സ്പ്രേ പെയിന്റ് ചെയ്യാനുള്ള ഉപകരണം എങ്ങനെ തയാറാക്കാം ഏന്ന് കൃത്യമായി മനസിലാക്കാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു ഇത്തരം വാർത്തകൾ എത്താനായി ഇത് ഷെയർ ചെയ്യൂ.അഭിപ്രായങ്ങളും നിർദേശങ്ങളും വിലയേറിയതാണ് അവ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

Leave a Reply