ഉണങ്ങിയ തെങ്ങിൻ പൂങ്കുല കൊണ്ട് ഒരു മനോഹര വസ്തു

കേരളത്തിന്റെ സ്വന്തം കൽപ്പവൃക്ഷം എന്ന് പറയുന്നത് തെങ്ങാണ്.തേങ്ങ പോലെ തന്നെ തെങ്ങിൽ നിന്നും ലഭിക്കുന്നതിൽ ഉപയോഗമില്ലാത്ത വസ്തു എന്ന് പറയാൻ സാധിക്കുന്ന ഒന്നും തന്നെ ഉണ്ടാകില്ല എന്നതാണ് മറ്റൊരു വാസ്തവം.തെങ്ങിന്റെ പച്ച പൂങ്കുല സാധാരണ അലങ്കാരങ്ങൾക്കു ഉപയോഗിക്കാറുണ്ട്.എന്നാൽ അതിന്റെ ഉണങ്ങിയ പൂങ്കുല വിറകിനു പകരമായാണ് ഉപയോഗിക്കാറുള്ളത്.എന്നാൽ അതിൽ നിന്നും വ്യത്യസ്‍തമായി ഉപയോഗപ്രദമായ ചില വസ്തുക്കൾ എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

വളരെ രസകരവും ഉപകാരപ്രദവും ആയ ചില തെങ്ങിൻ പൂങ്കുല ഉപയോഗിച്ച് വസ്തുക്കൾ ഉണ്ടാക്കാം.ആദ്യം ചെയ്യണ്ടത് തേങ്ങയുടെ ഞെടുപ്പ് അഥവാ കുലയും തേങ്ങയും ആയി പിടിച്ചിരിക്കുന്ന ഭാഗം എടുത്തു വൃത്തിയാക്കിയ ശേഷം എല്ലാത്തിലും വെള്ള പെയിന്റ് അടിക്കുക.വെള്ള അടിക്കുന്നതിന്റെ പിന്നിലുള്ള കാര്യം എന്തെന്നാൽ വെള്ളയുടെ മുകളയിൽ ഏതു പെയിന്റ് അടിക്കുന്നതും കൂടുതൽ ആകര്ഷകമാക്കാനും,പൂർണത നൽകാനും വളരെ അധികം സഹായകം ആണ്.

ശേഷം യുക്തിക്ക് അനുസരിച്ചു നിറം നൽകലാണ് അടുത്തത് .നൽകിയിരിക്കുന്ന വീഡിയോ അനുസരിച്ചാണെങ്കിൽ നൽകുന്നത് ചുവന്ന നിറമാണ്.മുഴുവനായും അടിക്കുന്നില്ല നടുക്കുള്ള ഭാഗം ഒഴിവാക്കി കൊണ്ടാണ് അടിക്കേണ്ടത്.ഒരു പൂവിന്റെ രസകരമായ രൂപത്തിലേക്ക് ഏകദേശം ആയി വരുന്നത് കാണാൻ സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യം ആദ്യം നൽകിയ വെളുത്ത പെയിൻറ് ഉണങ്ങിയ ശേഷം മാത്രമേ ചുവന്ന നിറം നൽകാൻ പാടുള്ളു.ശേഷം പൂങ്കുലയുടെ തേങ്ങയെ താങ്ങി നിർത്തുന്ന കമ്പു പോലുള്ള ഭാഗവും കുറച്ചു സാധാരണ ഉണങ്ങിയ ഇലകളും എടുക്കുക.

വൃത്തിയാക്കിയ ശേഷം അവക്കും നിറം നൽകേണ്ടതുണ്ട്.ആ കമ്പുകൾക്കു പച്ച നിറം ആണ് നൽകുന്നത്. വീഡിയോയോയിൽ കൊടുക്കുന്നത്.തുടർന്ന് ചെയ്യണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഷെയർ ചെയ്യുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply