മക്കളോട് ഈ 10 കാര്യങ്ങൾ ഒരിക്കലൂം പറയരുത്

സ്വന്തം മക്കളോടും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്.അവരോടും പറയാൻ പാടില്ലാത്തത ചല കാര്യങ്ങളുണ്ട്. വളരെ ഗൗരവമുള്ള വിഷയം തന്നെ ആണ് ഇത് എന്നത് ഓരോരുത്തരും മനസിലാക്കിയിരിക്കേണ്ടതാണ്.ഓരോ മനുഷ്യന്റെയും സ്വഭാവത്തിലുള്ള ബലഹീനതകൾ എല്ലാം തന്നെ കുട്ടിക്കാലത്തു അവർ നേരിടേണ്ടി ബുദ്ധിമുട്ടുകൾ കൊണ്ട് ഉണ്ടായതായാണ്.അതിനാൽ തന്നെ വരും തലമുറയോട് ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.കുട്ടിക്കാലത്തുണ്ടാകുന്ന നെഗറ്റിവിറ്റി പരമാവധി ഒഴിവാക്കാനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

മക്കളോട് ഒരു കാരണവശാലും പറയാൻ പാടില്ലാത്തതും,നെഗറ്റിവിറ്റി ഉണ്ടാക്കുന്നതുമായ 10 കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഒന്നാമത്തെ കാര്യം കളിക്കുമ്പോൾ “നീ ഇങ്ങനെ കളിച്ചു നടന്നോ സ്കൂൾ തുറക്കുമ്പോ കാണാം,അല്ലെങ്കിൽ നാളെ സ്കൂൾ തുറക്കുമ്പോൾ ” എന്ന് തുടങ്ങുന്ന തരത്തിലുള്ള ഡയലോഗ് പല മാതാപിതാക്കളും പറയാറുണ്ട്.ഇതിലെ പ്രധാന പ്രശ്നം എന്തെന്നാൽ സ്കൂൾ എന്നത് പ്രശ്നവും കഷ്ടതയും ഉള്ള ഒരു സ്ഥലമാണ് എന്ന തോന്നലാണ് കുട്ടികളിൽ ഇത് ജനിപ്പിക്കുന്നത്.ഇതിനു പകരമായി സ്കൂൾ തുറന്നാൽ പുതിയ കൂട്ടുകാരെ കാണാല്ലോ,അവിടെ പോയി കളിക്കാല്ലോ എന്ന തരത്തിൽ പോസറ്റീവ് ആയി അവതരിപ്പിക്കുന്നത് വളരെ ഗുണകരം ആണ്.

അത്‌ പോലെ തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികളിൽ “ഈ സാധനം കഴിചാൽ നല്ല നിറം വെക്കും,അല്ലെങ്കിൽ ഉയരം വെക്കും” എന്ന രീതിയിൽ വർത്താനം പറയാറുള്ള മാതാപിതാക്കളും നിരവധി ആണ്.ഇതിലൂടെ കുട്ടിക് കിട്ടുന്ന സന്ദേശം ഇപ്പോൾ കുട്ടിക് നിറം അല്ലെങ്കിൽ ഉയരം കുറവാണ്,രണ്ടാമത്തെ സന്ദേശം നിറമോ,പൊക്കമോ ഇല്ലതിരിക്കുന്നതു ആളുകൾ തന്നെ ഇഷ്ടപെടാതിരിക്കാൻ ഉള്ള കാരണമാകും.തനിക്ക് ഇപ്പറഞ്ഞവ ഇല്ല എങ്കിൽ അംഗീകാരം കിട്ടില്ല എന്നും ഉള്ള ചിന്ത കുട്ടികളിൽ ജനിപ്പിക്കാൻ അത്തരം സംസാരങ്ങൾ കാരണമാകും.

അത് പോലെ തന്നെ കുട്ടികളെ ചിലർ കഴുത,പൊട്ടൻ,മന്ദബുദ്ധി എന്നൊക്കെ വിളിക്കാറുണ്ട്.ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമാണ് ഇത്തരം വിളികൾ.ഇത് തന്നെ ഒന്നിനും കൊള്ളാത്തവനാണ് താൻ എന്ന ചിന്ത കുട്ടികളിൽ ഉണ്ടാക്കും.അതിനാൽ തന്നെ ഇത്തരത്തിലുള്ള നെഗറ്റിവ് പേരുകൾ ആരുടെ കുട്ടികളെയും വിളിക്കരുത് ഇത് പോലെ തന്നെ ഒരു കാരണവശാലും കുട്ടികളോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഷെയർ ചയ്തു പ്രിയപെട്ടവരിലേക്ക് എത്തിക്കു.

error: Content is protected !!