കരിമ്പൻ കുത്തിയ തുണികൾ പുത്തനാക്കാം

തുണികളിലും കുളിതോർത്തുകളിലും ഒക്കെ കരിമ്പൻ ഉണ്ടാകുന്ന സാഹചര്യം നേരിട്ടവർ ഒരുപാടുണ്ടാകും.എന്നാൽ ഇത് കളയാൻ ശ്രമിച്ചു പരാജയപ്പെട്ട നിരവധി ആളുകളും കാണും എന്നതാണ് ഇതിന്റെ മറുവശം.ഇത്തരത്തിൽ കരിമ്പൻ വന്ന തൂണികൾ ഇനി ഇത്തരത്തിൽ ഉപേക്ഷിക്കേണ്ട കാര്യമില്ല.വളരെ എളുപ്പം രീതിയിപ്പോൾ അവ കളയാൻ സാധിക്കും.അത്തരം ഒരു വഴിയേ പറ്റി ആണ് ഇവിടെ പറയുന്നത്.വാങ്ങിയപ്പോൾ ഉള്ള അതെ വൃത്തിയിൽ പുതിയ തുണി ആക്കി മാറ്റാൻ ഈ വിദ്യ കൊണ്ട് സാധിക്കും.അതിനായി വൃത്തി ഉള്ള ഒരു ബക്കറ്റ് എടുക്കുക.അതിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുക്കുക.വൃത്തി ആക്കാൻ ഉദ്ദേശിക്കുന്ന വസ്ത്രം മുങ്ങുന്ന രീതിയിൽ ബക്കറ്റിൽ വെള്ളം എടുക്കുക.

ലിക്വിഡ് ആയിട്ടുള്ള ക്ലോറക്സ് എടുത്തു വെച്ചിരുക്കുന്ന വെള്ളത്തിലേക്ക് ഒഴിക്കുക.ക്ളോറക്സ് പൗഡർ ഉപയോഗിച്ചും ഇത് ചെയ്യാൻ സാധിക്കുന്നതാണ്.ശേഷം ക്ലോറക്സ് നന്നായി വെള്ളത്തിൽ മിക്സ് ചെയ്യുക.അതിനു ശേഷം കരിമ്പൻ ആയിട്ടുള്ള തുണി ഇത്തരത്തിൽ തയാറാക്കിയ വെള്ളത്തിൽ നന്നായി മുക്കി വെക്കുക.മുക്കുമ്പോൽ ശ്രദ്ധിക്കേണ്ടത് തുണി പൂർണമായും വെള്ളത്തിൽ മുങ്ങി ഇരിക്കികയാണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക.ചെറിയ ഭാഗങ്ങൾ പോലും വെള്ളത്തിൽ നിന്നും പൊങ്ങി നിൽക്കരുത്.ഇത്തരത്തിൽ മുക്കി വെച്ച് കുറഞ്ഞത് 2 മണിക്കൂർ കാത്തിരിക്കുക.

രണ്ടു മണിക്കൂറിനു ശേഷം കരിമ്പൻ പോയോ എന്ന് പരിശോധിക്കുക.വളരെ കൂടുതലായി കരിമ്പൻ ഉണ്ടെങ്കിൽ രണ്ടു മണികൂർ കൊണ്ട് തുണി വൃത്തി ആകണം എന്നില്ല.അതിനാൽ തന്നെ രണ്ടു മണിക്കൂർ അധികമായി വെള്ളത്തിൽ മുക്കി വെക്കുക.പൂർണമായും കരിമ്പൻ പുള്ളികൾ പോകാൻ നാലു മണിക്കൂർ ധാരാളം ആണ്.നാലു മണിക്കൂറിന് ശേഷം തുണി വെള്ളത്തിൽ നിന്നും എടുത്തു പരിശോധിക്കുമ്പോൾ തന്നെ കരിമ്പൻ എല്ലാം പോയിട്ടുണ്ടാകും.

കരിമ്പൻ തുണിയിൽ നിന്നും പോകാനായി ചെയ്യേണ്ടുന്ന കാര്യം വ്യക്തമായി മനസിലാകാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ക്ലൊറക്സ് ലിക്വിഡ്,പൗഡർ തുടങ്ങിയവ ഇപ്പൊ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു ഈ സന്ദേശം എത്താനായി ഷെയർ ചെയ്യൂ,അഭിപ്രായങ്ങൾ കമന്റ് ആയി നൽകുക ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം

error: Content is protected !!