ഏതു കരിഞ്ഞു കറ പിടിച്ച പാത്രവും പുതിയതാക്കാം

നിരവധി വീട്ടമ്മമാർക്ക് പാത്രങ്ങളിൽ വിഭവങ്ങൾ അടിക്ക് പിടിച്ചു കരിഞ്ഞത് മൂലം കറ പിടിച്ചിരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.ഈ കറ കളയുക എന്നത് വളരെ ശ്രമകരമായ ജോലി ആണ് താനും.ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്നാണ് ഇവിടെ പറയുന്നത്.ഇത്തരത്തിൽ കരി പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച ശേഷം അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക.നോൺ സ്റ്റിക്ക് പാത്രങ്ങൾ ആണെങ്കിൽ വളരെ ലളിതമായി ഈ രീതിയിൽ വൃത്തിയാക്കാൻ സാധിക്കുന്നതാണ്.അത് പോലെ തന്നെ സ്റ്റീൽ അലുമിനിയം പാത്രങ്ങളും ഇത്തരത്തിൽ വളരെ എളുപ്പം വൃത്തിയാക്കാൻ സാധിക്കും.

വെള്ളം നന്നായി തിളക്കുമ്പോൾ ചട്ടുകമോ,കൈലോ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുക.കരിഞ്ഞു കറ പിടിച്ചിരിക്കുന്ന ഭാഗങ്ങൾ ഇത്തരത്തിൽ ഇളക്കി കൊടുക്കുക.വെള്ളത്തിന്റെ ചൂട് കൊണ്ട് കരഞ്ഞു പിടിച്ചിരിക്കുന്ന അവശിഷ്ട്ടങ്ങൾ ഇളകി വരുന്നതാണ്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഒരുപാട് അമർത്തി ഇത് ചെയ്യാൻ പാടില്ല മാത്രമല്ല സ്റ്റീൽ സ്പൂണുകൾ ഇതിനായി ഉപയോഗിക്കാനും പാടില്ല.ഇങ്ങനെ ഇളക്കിയ ശേഷം വെള്ളം തിളച്ചു കഴിഞ്ഞു തീ ഓഫ് ആക്കുക.അടുപ്പിൽ നിന്നും മാറ്റി ചൂട് ആറുന്നതു വരെ കാത്തിരിക്കുക.ഇത്തരത്തിൽ ചൂടാറിയ ശേഷം വെള്ളം കളയുമ്പോൾ തന്നെ കുറെ അധികം കറ പോയതായി കാണാൻ സാധിക്കുന്നതാണ്.

തുടർന്ന് കറ പൂർണമായും പോകാനായി കുറച്ചു ഉപ്പ് ഇട്ടു കൊടുക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് വളരെ ഉപകാരപ്രദമായ ഈ അറിവ് ഷെയർ ചെയ്യുക.