വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ സർക്കാർ വായ്പ്പ

വീടെന്ന സ്വപ്നവുമായി നടക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.എന്നാൽ ഈ സ്വപ്നത്തിൽ നിന്നും നമ്മളെ പിന്നോട്ടടിക്കുന്ന ഒരു പ്രധാന കാര്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെ ആണ്.അത്തരക്കാർ ലോൺ എടുക്കാൻ ബാങ്കുകളുമായി ബന്ധപ്പെട്ടാൽ അമിത പലിശയും മറ്റു നൂലാമാലകളും വീട് ആഗ്രഹിക്കുന്നവരെ പിന്നോട്ടടിക്കുന്ന ഒരു ഘടകം ആയി തന്നെ നിലകൊള്ളുന്നു.ഇതിനൊരു പരിഹാരം എന്താണ് എന്ന് ആലോചിച്ചാൽ സുരക്ഷിതമായ സ്ഥാപങ്ങളിൽ നിന്നും ലോണുകൾ എടുക്കുക എന്നതാണ്.അതിനു ഏറ്റവും ഉചിതം സർക്കാർ പദ്ധതികൾ ആയിരിക്കും.

ഇതിനായി സാധാരണക്കാരന് ബന്ധപ്പെടാൻ സാധിക്കുന്ന ഒരു പദ്ധതി ആണ് “എന്റെ വീട് “പദ്ധതി.ഇത് പ്രകാരം മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ള ഭാവന രഹിതരായിട്ടുള്ള വ്യക്തികൾക്ക് “എന്റെ വീട് ” പദ്ധതിയിൽ വായ്പ്പാക്കായി അപേക്ഷിക്കാൻ സാധിക്കും.വരുമാനത്തിനു അനുസരിച്ചു ലോൺ ലഭ്യമാക്കുന്ന രീതിയിൽ രണ്ടു തരത്തിൽ ആണ് ആവിഷ്ക്കരിച്ചിരിക്കുന്നതു.ഇത് പ്രകാരം 120,000 രൂപ വര കുടുംബ വാർഷിക വരുമാനം ഉള്ളവർക്ക് 5 ലക്ഷം രൂപയും,120,000 രൂപ മുതൽ 300,000 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്ക് 10 ലക്ഷം രൂപ വരെ 15 വര്ഷം തിരിച്ചടവിൽ 8 ശതമാനം പലിശയിൽ ആകും ലഭിക്കും.120,000 രൂപ കുടുംബ വാർഷിക വരുമാനം ഉള്ളവർക്ക് 7.50 ശതമാനം പലിശ നിരക്കിൽ വായ്‌പ്പാ ലഭ്യമാകും.

തുക എങ്ങനെ ലഭിക്കും അപേക്ഷ സമർപ്പിക്കേണ്ട രീതി എങ്ങനെ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വളരെ ഉപകാരപ്രദമായ ഈ വിവരം ലഭിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഷെയർ ചെയ്യാം.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.