പാസ്പ്പോർട്ടിൽ വരാൻ പോകുന്ന മാറ്റങ്ങൾ

വളരെ വൈകാതെ തന്നെ ചിപ്പുകൾ ഘടിപ്പിച്ച പാസ്പ്പോർട്ടുകൾ ആയിരിക്കുകയും ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുക.ഇ പാസ്‌പോർട്ടുകൾ ആയിരിക്കും നാടിന്റെ ഭാവി എന്നാണ് വിദഗ്ദർ പ്രതീക്ഷിക്കപ്പെടുന്നത്.”പാസ്പോര്ട്ട് സേവാ ദിവസ്” വീഡിയോ കോണ്ഫറൻസിൽ ആണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സുപ്രദാനമായ ഈ തീരുമാനം അറിയിച്ചത്.സാധാരണക്കാർ പാസ്പോര്ട്ട് ലഭ്യമാക്കുന്നതിനുള്ള നിയമക്കുരുക്കുകളും മറ്റും കുറയാൻ ഇത് വളരെ അധികം സഹായകം ആയിരിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ഉടൻ തന്നെ ചിപ്പ് പാസ്സ്പോർട്ടുകൾ ലഭ്യമായി തുടങ്ങും.

നാഷിക്ക് ഇന്ത്യ സെക്ച്യുരിറ്റി പ്രെസ്സ് വഴി ആകും ചിപ്പ് ഉള്ള ഇന്ത്യൻ പാസ്സ്പോർട്ടുകൾ ആദ്യം ലഭ്യമായി തുടങ്ങുക.അതിനാൽ തന്നെ വ്യാജ പാസ്സ്പോർട്ടുകൾ മറ്റു തട്ടിപ്പുകൾ എന്നിവ നിയന്ത്രിക്കാൻ വളരെ അധികം സഹായകം ആകുന്ന ഒരു കാര്യമായി തന്നെ ആണ് ചിപ്പ് പാസ്പ്പോർട്ടുകളെ ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്.ചിപ്പ് പാസ്പ്പോർട്ടുകൾക്കാവശ്യമായ സോഫ്ട്‍വെയർ നിർമിക്കുന്നത് ഐ ഐ റ്റി കാൺപൂർ ആകും.ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ന്റെ അനുമതി ഇതൊനൊടകം തന്നെ ഇന്ത്യക്കു ലഭിച്ചു കഴിഞ്ഞു എന്നത് ചിപ്പ് പാസ്പോർട്ടുകളുടെ തുടക്കത്തിന്റെ വലിയ ഘട്ടം കഴിഞ്ഞു എന്ന് തന്നെ പറയാൻ സാധിക്കുന്ന നേട്ടം ആണ്.

പുതിയ പാസ്സ്പോർട്ടിന്റെ മുൻ,പിൻ കവറുകൾ വളരെ കട്ടിയുള്ളവയായിരിക്കും.64 കെ ബി വരെ ശേഖരിക്കാൻ സാധിക്കുന്ന ചിപ്പുകൾ ആകും ഘടിപ്പിക്കുക.കേവലം ഒരു സ്റ്റാമ്പിന്റെ വലിപ്പം മാത്രം ഉള്ള ചിപ്പുകൾ ആകും ഉണ്ടാകുക.എന്നാൽ സുരക്ഷാ കാരണങ്ങളാൽ മറ്റു ബിസിനസ് സ്ഥാപനങ്ങളിൽ പുതിയ ചിപ്പ് പാസ്പ്പോർട്ടുകൾ നൽകാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.അപേക്ഷകന്റെ ഫോട്ടോ,വിരലടയാളം,ഒപ്പ് എന്നിവ ചിപ്പിൽ ശേഖരിച്ചിട്ടുണ്ടാകും.കൂടാതെ അവസാനം നടത്തിയ 30 ഓളം അന്തരാഷ്ട്ര യാത്രകളുടെ വിവരവും ഈ ചിപ്പിനുള്ളിൽ ഉണ്ടാകും.ചിപ്പ് പാസ്സ്പോർട്ടുകൾ ഉടൻ തന്നെ ലഭ്യമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാംകൂടുതൽ കാര്യങ്ങൾ മനസിലാകനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക