കുട്ടികൾക്ക് മാസം 2000 രൂപ വീതം ലഭിക്കുന്ന സർക്കാർപദ്ധതി

വിജ്ഞാന ദീപ്തി എന്ന പേരിൽ സ്‌പോൺസർഷിപ് പദ്ധതി മുൻ വർഷങ്ങൾ മുതൽ തന്നെ നടത്തി വന്നിരുന്നു.സംയോജിത ശിശു ക്ഷേമ പദ്ധതി മുഖേന ജെ ജെ ആക്റ്റിന്റെ പരിധിയിൽ വരുന്ന 18 വയസ് പ്രായം വരെ ഉള്ള കുട്ടികൾക്ക് ആയിരുന്നു ഇ പദ്ധതി നടത്തി വന്നിരുന്നത്.വിജ്ഞാന ദീപ്തി പദ്ധതിയുടെ ഈ വർഷത്തെ നടത്തിപ്പിനായി രണ്ട് കോടി മുപ്പത്തിയഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപ ആണ് അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.കേരളത്തിലുടനീളം ഉള്ള 980 കുട്ടികൾക്ക് ആണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുക.ഓരോ ജില്ലയിൽ നിന്നും 70 കുട്ടികൾ എന്ന രീതിയിൽ ആണ് തിരഞ്ഞെടുക്കുക.

സംസ്ഥാന ശിശുസൗഹൃദ അന്തരീക്ഷം സൃഷിടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി വഴി ഓരോ കുട്ടിക്കും മാസം 2000 രൂപ വീതം ആണ് ലഭിക്കുന്നത്.ജെ ജെ ആക്ടിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥപനങ്ങളിൽ കഴിയുന്ന കുട്ടികളെ വീടുകളിലേക്ക് പഠനത്തിന് ആവശ്യമായ ധനസഹായം കൂടി നൽകി മാറ്റുക എന്ന ലക്‌ഷ്യം കൂടി വിജ്ഞാന ദീപ്തി പദ്ദതിക്ക് ഉണ്ട്.പരമാവധി മൂന്നു വര്ഷം അല്ലെങ്കിൽ 18 വയസ് തികയുന്നതു വരെ എന്ന നിലയിൽ ആയിരിക്കും കുട്ടികൾക്ക് സ്‌പോൺസർഷിപ് ധനസഹായം വിജ്ഞാന ദീപ്തി മുഖേന ലഭിക്കുന്നത്.ജെ ജെ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കെയർ ഹോമുകളിൽ താമസിക്കുന്ന കുട്ടികളെ ആകും ഇതിനു തിരഞ്ഞെടുക്കുന്നത്.

ബഹുമാന്യ സുപ്രീം കോടതി നിർദേശ പ്രകാരം എല്ലാ ചൈൽഡ് കെയർ സ്ഥാപനങ്ങളും ജെ ജെ ആക്ട് പ്രകാരം പ്രവര്തിക്കെണ്ടതുണ്ട്.ഈ സഹചര്യത്തിൽ അടച്ചു പൂട്ടപ്പെട്ട സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അടക്കം നിലവിലുള്ള കെയർ ഹോമുകളിലും സൗകര്യ ദൗലഭ്യം ഉള്ളതിനാൽ വിജ്ഞാന ദീപ്തി പദ്ധതി വഴി നിരവധി കുട്ടികൾക്കു വീടുകളിലേക്ക് മടങ്ങുകയും അത് വഴി സൗകര്യ പരിമിതി പ്രശ്നങ്ങളെ പരിഹരിക്കാം എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.