ഈ മാവ് നട്ടാൽ രണ്ടര മാസം കൊണ്ട് കായ്ക്കും

മാവും,മാമ്പഴത്തിന്റെ രുചിയും മലയാളികൾക് വളരെ അധികം പ്രിയപ്പെട്ടതാണ്.അതിനാൽ തന്നെ രുചിയുള്ള വളരെ വേഗം കായ്ക്കുന്ന മാവിൻ തൈകൾ നോക്കി തിരഞ്ഞെടുത്തു നടുന്നതിൽ ഈ രംഗത്തെ കർഷകർ എന്നും ശ്രദ്ധ പുലർത്താറുണ്ട്.അത്തരത്തിൽ ഒരു മാവിനെ പറ്റി ആണ് ഇവിടെ പറയുന്നത്.തായ്‌ലന്റ് മാവ് എന്ന പേരിൽ അറിയപ്പെടുന്ന ഈ മാവ് .വളരെ പൊക്കം കുറവുള്ളതും,എല്ലാ സീസണിലും കായ്ക്കുകയും ചെയ്യുന്ന മാവ് ആണ് തായ്‌ലന്റ് മാവ്.ബോൺസായ് രൂപത്തിൽ നിൽക്കുന്നതും,പൊക്കം കുറവുള്ളതിനാൽ പരിപാലനത്തിനും,മാങ്ങാ പറിക്കാനും ഒക്കെ എളുപ്പം സാധിക്കുന്ന തായ്‌ലന്റ് മാവിനെ പരിചയപ്പെടാം.

രണ്ടര മാസം മുതൽ കായ്ച്ചു തുടങ്ങുന്ന മാവ് ആണ് തായ്‌ലൻഡ് മാവ് അഥവാ കുഞ്ഞൻ മാവ്. സൂര്യപ്രകാശം കൃത്യമായി ലഭിക്കുന്ന സ്ഥലങ്ങളിൽ നട്ടാൽ മാത്രമാണ് രണ്ടര മാസം കൊണ്ട് ഈ മാവ് കായ്ക്കുന്നത്.ഗ്രോ ബാഗുകളിലും,അത് പോലെ തന്നെ സാധാരണ മണ്ണിലും നടാൻ സാധിക്കുന്ന മാവ് ആണ് തായ്‌ലന്റ് മാവ്.സാധാരണ മാവുകൾ നടുമ്പോൾ ഉപയോഗിക്കുന്ന ചാണക പൊടി പോലുള്ള വളങ്ങൾ ഉപയോഗിച്ച് തന്നെ മാവ് നാടാൻ സാധിക്കുന്നതാണ്. ചെടി വളരുന്നതിനെ കാൾ വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഇനത്തിൽ പെട്ടവയാണ് തായ്‌ലന്റ് മാവുകൾ.

100 രൂപ മുതൽ ആണ് മാവിൻ തൈയുടെ വില ആരംഭിക്കുന്നത്.ഈ മാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.