എന്തും പഠിക്കാം… അതും സൗജന്യമായി

നമ്മളിൽ പലരും കൂടുതൽ പഠിക്കണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും നമുക്കിത് സാധിക്കാറില്ല. ചിലരെങ്കിലും പാർട്ട്-ടൈം ആയി ഓരോ കോഴ്സിന് ചേരുകയും കുറച്ചു ദിവസത്തിന് ശേഷം പഠനം പാതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് ജോലിയുള്ളവരാണെങ്കിൽ ക്ലാസിനു കൃത്യ സമയത്തു ചെല്ലാൻ എപ്പോഴും സാധിക്കില്ല. സമയം തന്നെയാണ് മിക്കപ്പോഴും വില്ലനാകുന്നത്.

ഇത്തരം സന്ദർഭങ്ങളിലാണ് ഓൺലൈൻ പഠനത്തിന് പ്രാധാന്യമേറുന്നത്. നമുക്കിഷ്ടമുള്ള സമയത്തു നമുക്കിഷ്ടമുള്ളിടത്തിരുന്നു പഠിക്കാം എന്നതാണ് ഓൺലൈൻ പഠനത്തിന്റെ ഏറ്റവും വല്യ പ്രത്യേകത. സമയമോ സ്ഥലമോ പ്രശ്നമല്ലാത്തതു കൊണ്ട് തന്നെ ഇപ്പോൾ പലരും ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്നുണ്ട്. എന്നാൽ ഒട്ടനവധി ഓൺലൈൻ സൈറ്റുകൾ നിലവിലുള്ള ഇന്നത്തെ കാലത്തു നല്ലൊരു സൈറ്റ് അതും സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസിൽ കണ്ടെത്തുന്നത് ചെറിയൊരു വെല്ലുവിളിയാണ്. ഓരോ കോഴ്സിനും ഓരോ സൈറ്റ് എന്നുള്ളത് കൊണ്ട് നമുക്കനുയോജ്യമായ കോഴ്സ് കണ്ടെത്താനും പലപ്പോഴും ബുദ്ധിമുട്ടാണ്

Udemy എന്ന വെബ്സൈറ്റ് പല തരത്തിലുള്ള കോഴ്സുകൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന ഒരിടമാണ്. വെബ്സൈറ്റ് ഡിസൈനിങ്, ഫോട്ടോഗ്രാഫി, പാചകം, സംഗീതം എന്നിങ്ങനെ പല മേഖലയിലുള്ള കോഴ്സുകൾ ഈ സൈറ്റിൽ ലഭ്യമാണ്. ഇതിൽ തന്നെ ചില കോഴ്സുകൾ സൗജന്യമായി പഠിക്കാനും സാധിക്കും. ആർക്കും മനസിലാകുന്ന തരത്തിലുള്ള വീഡിയോ ക്ലാസ്സുകളാണ് ഓരോ കോഴ്സിലും ഉള്ളത്. ഇവരുടെ തന്നെ മൊബൈൽ അപ്പ്ലിക്കേഷനും ഉള്ളതിനാൽ യാത്ര സമയത്തു വേണമെങ്കിലും നമുക്ക് പഠിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ താഴെ വിഡിയോയിൽ കാണാം.വെബ്‌സൈറ്റ് സന്ദർശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക