18 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് സർക്കാർ ധനസഹായം

സാമൂഹ്യനീതി വകുപ്പിന്റ കീഴിൽ 18 വയസ് വരെ പ്രായം ഉള്ള കുട്ടികൾക്ക് 50000 രൂപ ചികിത്സ സഹായം ലഭിക്കുന്നതാണ്.നല്ലൊരു ശതമാനം രക്ഷിതാക്കൾക്കും ഈ പദ്ധതിയെ കുറിച്ച് അറിയില്ല എന്നതാണ് മറ്റൊരു വസ്തുത.കിഡ്‌നി സംബന്ധമായ അസുഖങ്ങൾ,ഹൃദ്രോഗങ്ങൾ,സെറിബ്രൽ പാൾസി (തലച്ചോറിനെ ബാധിക്കുന്ന തളർവാദം),ഹീമോഫിലിയ,തലാസീമിയ,അസ്ഥി സംബന്ധമായ വൈകല്യങ്ങൾ,മാനസിക വൈകല്യങ്ങൾ തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ സർക്കാർ തലത്തിൽ നിന്നും സഹായം ലഭിക്കുന്നത്.താലോലം എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ പദ്ധതി ഇതിനോടാകം നിരവധി ആളുകൾക്ക് ഉപകാരപ്രദമായ ഒരു സ്‌കീം ആണ്.

50000 രൂപ ആദ്യ ഗഡു എന്ന രീതിയിൽ ലഭിക്കുന്നതാണ്.ഇനി കൂടുതൽ ധനസഹായം ആവശ്യം ഉള്ളവർക്ക് വകുപ്പ് തലവൻ,ആശുപത്രി സൂപ്രണ്ട്,അല്ലെങ്കിൽ റേഡിയോതെറാപ്പി വകുപ്പ് തലവൻ എന്നിവർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.താലോലം സ്കീമിന് അർഹർ ആയിട്ടുള്ളവർക്ക് ഉടൻ തന്നെ ആദ്യ ഗഡു എന്ന രീതിയിൽ 50000 രൂപ സാമൂഹ്യ നീതി വകുപ്പ് വഴി അനുവദിച്ചു കിട്ടുന്നതാണ്.2010 മുതൽ നിലവിലുള്ള ഈ പദ്ധതി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കൂടുതൽ ആളുകൾക്കും അറിയില്ല എന്നത് തീർത്തും നിരാശ ജനിപ്പിക്കുന്ന ഒരു വസ്തുത ആണ്.

കൂടാതെ കുട്ടികൾക്കു സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ പട്ടികയും സാമൂഹ്യനീതി വകുപ്പിന്റെ താലോലം പദ്ധതിയെ കുറിച്ച് വിവരിക്കുന്നത് വെബ്‌സൈറ്റ് പേജിൽ തന്നെ നൽകിയിരിക്കുന്നു.അവ ഏതൊക്കെ ആണ് എന്നും,അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകരിലേക്ക് വളരെ ഉപകാരപ്രദമായ ഈ വിവരം ഷെയർ ചെയ്തു എത്തിക്കാം.

Leave a Reply