അമ്മമാർക്ക് മാസം 2000 രൂപ വീതം രണ്ടു വര്ഷം ലഭിക്കാൻ

സംസ്ഥാനത്തെ വനിതകൾക്ക് പ്രസവാനന്തരം ധനസഹായം ലഭിക്കുന്ന പദ്ധതി സംസ്ഥാനസർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വളരെ മുൻപേ തന്നെ നിലവിലുണ്ടായിരുന്നു.”മാതൃജ്യോതി” എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ നിരവധി അമ്മമാർക്ക് ധനസഹായം ലഭിച്ചു വന്നിരുന്നു.എന്നാൽ പഴയ രീതിയിൽ നിന്നും നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ട് പദ്ധതി അമ്മമാർക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് പുനഃപരിഷകരിച്ചിട്ടുണ്ട്.40 ശതമാനത്തിനു മുകളിൽ കാഴ്ച പരിമിതി ഉള്ള അമ്മമാർക്കായിരുന്നു മുൻകാലങ്ങളിൽ മാതൃജ്യോതി പദ്ധതി വഴി മാസം 2000 രൂപ വീതം രണ്ടു വര്ഷം ലഭിച്ചു വന്നിരുന്നത്.

എന്നാൽ പുതിയ മാറ്റങ്ങളിലൂടെ മറ്റു നിരധി അമ്മമാർക്ക് കൂടി നിലവിൽ ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്.ശാരീരിക, മാനസിക ,സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന അമ്മമാരെ കൂടി അധികമായി ഉൾപ്പെടുത്തിക്കൊണ്ടാണ് നിലവിൽ പദ്ധതി പരിഷ്ക്കരിച്ചിരിക്കുന്നത്.അതിനാൽ തന്നെ നല്ലൊരു ശതമാനം ആളുകൾക്കും ഇതിനെ ഗുണഫലം ലഭിക്കും എന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ നിലവിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് കാഴ്ച പരിമിതി ഉള്ള അമ്മമാർക്ക് മാത്രമാണ്.ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസിൽ പൂരിപ്പിച്ചു നൽകേണ്ട അപേക്ഷ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അധികമായി വരുത്തുന്ന പരിഷകരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ചട്ടങ്ങൾ പുറത്തു വരുന്ന മുറക്ക് അധികമായി ഉൾപ്പെടുത്തപ്പെടുന്ന വിഭാഗങ്ങൾക്കും തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അർഹത ഉണ്ടായിട്ടും ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ പരാതിപ്പെടാൻ സാധിക്കുന്നതാണ്.ഇ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു പൂർണമായും മനസിലാക്കാം.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് വളരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.