2.5 ലക്ഷം രൂപ ചികിത്സ സഹായം ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി

ഇന്ത്യയിലൊട്ടാകെ അപകടമരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യം വളരെ അധികമായി തന്നെ നിലനിൽക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ അപകടത്തിൽ പെടുന്നവർക്കായി വളരെ വേഗം ധനസഹായം ലഭ്യമാക്കുന്ന പദ്ധതി ആവിഷ്ക്കരിച്ചു വരികയാണ് കേന്ദ്ര സർക്കാർ.സാധാരണക്കാർക് വളരെ ഉപകാരപ്രദം ആകും എന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി അപകടത്തിൽപ്പെടുന്ന വ്യക്തിക്ക് രണ്ടര ലക്ഷം രൂപ ലഭിക്കുന്ന രീതിയിൽ ആയിരിക്കും ആവിഷ്ക്കരിക്കുക.അപകടത്തിൽപ്പെടുന്ന വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തി അടങ്ങുന്ന കുടുംബത്തിന് ആകും ഇത്തരത്തിൽ ധനസഹായം ലഭ്യമാകുന്നത്.

അപകടത്തിൽപ്പെടുന്ന വ്യക്തിക്ക് ചികിത്സ സഹായം ആയിട്ടാകും പദ്ധതി വഴി പണം ലഭിക്കുക.ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലൈ പത്തിന് ശേഷം ആകും ഔദ്യോഗികമായി പ്രഖ്യാപിക്കുക.പദ്ധതിയുടെ പ്രവർത്തിക ചുമതല നാഷണൽ ഹെൽത്ത് അതോറിറ്റി ആകും ചെയ്യുക.ഈ ധസഹായം ലഭ്യമാക്കുന്നത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയുടെ കീഴിൽ ആയിരിക്കും എന്നത് മനസിലാക്കിയിരിക്കേണ്ട വസ്തുതയാണ്.

അപകടം നടന്നതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളിൽ ആവശ്യ ചികിത്സയുടെ ദൗർലഭ്യം കൊണ്ട് ജീവൻ നഷ്ട്ടപ്പെട്ടു പോയ നിരവധി സാഹചര്യങ്ങൾ രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ട്.എന്നാൽ ആദ്യ മണിയ്ക്കൂറുകളിൽ തന്നെ പണത്തിന്റെ കുറവ് മൂലം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വളരെ അധികം സഹായകം ആകുന്ന പദ്ധതിയാകും ജൂലൈ 10 നു പ്രഖ്യാപിക്കുന്നതു എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്‌.ചികിത്സ കിട്ടാത്തതിന്റെ പേരിലുള്ള അപകടമരണങ്ങൾ ഗണ്യമായി തന്നെ കുറയും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പ്രതീക്ഷിക്കുന്നത്.പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് നിങ്ങളിലേക്ക് എത്തിക്കുന്നതാണ്.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും വളരെ. വേഗം തന്നെ ഷെയർ ചെയ്തു എത്തിക്കുക.

Leave a Reply