പാരസെറ്റമോൾ എലിവിഷമോ

പാരസെറ്റമോൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കഴിച്ചിട്ടില്ലാത്തവർ ലോകത്തുണ്ടാകുമോ എന്നത് സംശയമാണ്.ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മരുന്ന് ആയതു കൊണ്ട് തന്നെ നിരവധി കഥകളും,വിശ്വാസങ്ങളും,മറ്റുമൊക്കെ പാരസെറ്റമോൾ മരുന്നിനെ പറ്റി ഇതിനോടകം കേട്ടിട്ടുണ്ടാകും.അതിൽ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോൾ എലിവിഷമാണ്.അത് പോലെ മനുഷ്യനും ഹാനികരം ആണ് എന്ന തരത്തിൽ ഉള്ള പ്രചാരണം ആണ്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് വ്യക്തമാക്കുകയാണ് ഡോക്റ്റർ അഗസ്റ്റസ് മോറിസ്, “എസ്സെൻസ് ഗ്ലോബൽ” എന്ന യൂട്യൂബ് ചാനൽ വഴി.

മേൽപ്പറഞ്ഞ എലിവിഷമാണ് പാരസെറ്റമോൾ എന്ന ധാരണ ഉണ്ടാക്കുന്നതിൽ പ്രകൃതി ചികിൽസരായ ചിലർ നടത്തിയ പരാമർശങ്ങൾ കാരണം കുറച്ചു പേരെങ്കിലും അതി വിശ്വസിച്ചിട്ടുമുണ്ട്.അതിൽ പ്രധാനപ്പെട്ട ഒരു കഥ ഇതാണ്.തന്റെ ചികിത്സാലയത്തിൽ പാരസെറ്റമോൾ ഗുളികകൾ ചോറിൽ കലർത്തി ഉരുള ആക്കി വെക്കുകയും അത് കഴിച്ചു എലികൾ ചത്ത് കിടക്കുന്നതു താൻ കണ്ടിട്ടുണ്ട് എന്നതാണ് ഒരു ചികിത്സകന്റെ വാദം.സാധാരണക്കാരായ ആളുകളിൽ ഈ പരാമർശം ഉണ്ടാക്കുന്ന പ്രതിഫലനം എലിയെ കൊല്ലാൻ കഴിയുന്ന മരുന്നിന് മനുഷ്യനെയും മോശമായി ബാധിക്കാൻ കഴിയും എന്നതാണ്.

എന്നാൽ മനുഷ്യന്റെ കരളും, എലിയുടെ കരളും, വലിപ്പത്തിലും, ഘടനയിലും ഉള്ള വ്യത്യാസം എന്താണ് എന്ന് ഒരു പക്ഷെ സാധാരണക്കാരന്റെ ചിന്തയിൽ വരണം എന്നില്ല. പ്രചാരണത്തിന്റെ വാസ്തവം എന്താണ് എന്ന് വ്യക്തമാക്കുകയാണ് ഡോക്റ്റർ അഗസ്റ്റസ് മോറിസ് ചുവടെ നൽകിയിരിക്കുന്ന വീഡിയോയിലൂടെ.അത് പൂർണമായി മനസിലാക്കാനായി ചുവടെ നല്കിയിരിക്കുനന് വീഡിയോ കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യുക.

error: Content is protected !!