വനിതകൾക്ക് ഈടില്ലാത്ത ലോൺ

സ്ത്രീ ശാക്തീകരണ ചർച്ചകൾ ഒക്കെ തന്നെ കാര്യമായി നടക്കുന്ന ഒരു കാലഘട്ടം ആണ് ഇത്.ശാക്തീകരണത്തിന്റെ ഒരു പ്രധാന ഘട്ടം എന്നത് സാമ്പത്തിക ഭദ്രത ആണ്.അത് കൊണ്ട് തന്നെ സ്ത്രീകൾക്ക് സംഭരംഭങ്ങൾ ആരംഭിക്കാനായി നിലവിൽ നിരവധി ലോണുകൾ ലഭിക്കുന്നുണ്ട്.എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും ഈ ലോണുകളെ പറ്റി അറിയില്ല എന്നതാണ് ഇതിന്റെ മറ്റൊരു വശം.ഇതിൽ ഈഡുകൾ ഒന്നും തന്നെ നൽകാതെ ലഭിക്കുന്ന 10 ലക്ഷം രൂപ വരെ ഉള്ള ലോണുകളും ഉൾപ്പെടുന്നു.ഇത്തരത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ലോണുകൾ ഏതൊക്കെ ആണ് എന്ന് നോക്കാം.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന “സെന്റ് കല്യാൺ” എന്ന ലോൺ ആണ്.വനിതകൾക്ക് പുതിയ സംഭരംഭങ്ങൾ തുടങ്ങാനും,അല്ലെങ്കിൽ നിലവിലുള്ള സംഭരംഭങ്ങൾ പുതുക്കാനും വിപുലീകരിക്കാനും ഒക്കെ ലഭിക്കുന്ന ഒരു ലോൺ ആണ് “സെന്റ് കല്യാൺ”.സ്ത്രീകൾക്ക് മാത്രമായി ലോൺ ലഭിക്കുന്ന പദ്ധതി ആണ് ഇത്.വാർഷിക പലിശയായി 7.8 ശതമാനം മാത്രമാണ് ബാങ്ക് ഈടാക്കുന്നത്.ഒറ്റയ്ക്ക് നടത്തുന്നതും,പങ്കാളിത്തത്തോടെ നടത്തുന്നതുമായ സ്ഥാപനങ്ങൾ തൂടങ്ങാനും,സ്ഥാപന വിപുലീകരണത്തിനും ഇത്തരതിൽ ലോണുകൾ ലഭിക്കുന്നതാണ്.സെന്റ് കല്യാൺ വഴി 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ ലോൺ തുകയായി ലഭിക്കുന്നതാണ്.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സെൻട്രൽ ബാങ്ക് ഒഫീഷ്യൽ വെബ്‌സൈറ്റിൽ പരിശോധിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

അത് പോലെ തന്നെ എസ് ബി ഐ യ്യിൽ നിന്നും ലഭിക്കുന്ന “എസ് ബി ഐ സ്ത്രീശക്തി” എന്ന ലോൺ ആണ്.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.വീഡിയോ ചുവടെ ചേർത്തിരിക്കുന്നത് കണ്ടു മനസിലാക്കാം.

Leave a Reply