ലേർണേഴ്‌സ് ടെസ്റ്റ് ഇനി ഓൺലൈൻ പരീക്ഷ

ഡ്രൈവിങ് ലൈസൻസിന്റെ ആദ്യപടി ആയ ലെർണേഴ്‌സ് ടെസ്റ്റ് ഇനി പഴയ രീതികളിൽ ആയിരിക്കില്ല നടക്കുക.ഓൺലൈൻ രീതിയിൽ ആയിരിക്കും ഡ്രൈവിംഗ് ലെർണേഴ്‌സ് ടെസ്റ്റ് ഇനി മുതൽ നടക്കുക.ഏകദേശം നാല് ലക്ഷത്തോളം ആളുകളായിരിക്കും ഓൺലൈൻ ലെർണേഴ്‌സ് ടെസ്റ്റിൽ പങ്കെടുക്കുക.ഓൺലൈൻ ടെസ്റ്റുകൾ നടത്താനുള്ള അവസാന ഘട്ട നടപടികളിൽ ആണ് മോട്ടോർ വാഹന വകുപ്പ്.മൊത്തം 50 ചോദ്യങ്ങൾ ഉണ്ടാകുന്ന ലെർണേഴ്‌സ് ടെസ്റ്റിൽ അര മണിക്കൂർ കൊണ്ടാണ് പൂർത്തീകരിക്കേണ്ടത്.ഈ ലിങ്കിൽക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വെബ്‍സൈറ്റ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

മെഡിക്കൽ സർട്ടിഫിക്കറ്റ്,കാഴ്ച പരിശോധിച്ച സർഫിക്കറ്റ്,വയസ് തെളിയിക്കുന്ന രേഖ,അഡ്രെസ്സ് തെളിയിക്കുന്ന രേഖ,എന്നിവ സ്കാൻ ചെയ്തു അപേക്ഷക്കൊപ്പം നൽകേണ്ടതുണ്ട്.രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം ടെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന തീയതിയും തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അപേക്ഷകളിൽ ഉണ്ടാകുന്ന പിഴവുകൾ എന്തൊക്കെ ആണ് എന്ന് എസ് എം എസ് മുഖേന അറിയിപ്പ് ലഭിക്കുന്നതാണ്.ഓൺലൈൻ ആയി തന്നെ പിഴവുകൾ തിരുത്താനും സാധിക്കുന്നതാണ്.

ഓൺലൈൻ ടെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.അഭിപ്പ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് മുഖേന അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം ഷെയർ ചെയ്തു എത്തിക്കാം.നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply