50000 രൂപ സർക്കാർ സഹായം

ഇന്നത്തെ സാഹചര്യത്തിൽ രോഗങ്ങൾ ഉണ്ടാക്കുന്നത് ശാരീരിക അസ്വസ്ഥതകൾ മാത്രമല്ല,ഒരു കുടുംബത്തെ ആകെ സാമ്പത്തികമായി തളർത്താൻ രോഗങ്ങങ്ങൾക്കാകും.ഇത്തരം സാഹചര്യങ്ങളെ നേരിടാനായി സാദാരണക്കാർക്കായി സർക്കാർ സഹായ പദ്ധതികൾ നിലവിൽ ഉണ്ട്.അധികം ആർക്കും അറിയാത്ത ഇത്തരം ചില സർക്കാർ പദ്ധതികളെ പറ്റി മനസിലാക്കിയിരിക്കുന്നത് വളരെ ഉപകാരപ്രദമാകുന്ന ഒരു വസ്തുതയാണ്.രോഗികൾ ആയിട്ടുള്ളവർക്ക് സർക്കാർ സഹായം ആയി 50,000 രൂപ വരെ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ആണ് ഇവിടെ പറയുന്നത്.

വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെ ഉള്ള കുടുംബത്തിൽ അംഗം ആയിട്ടുള്ള വ്യക്തികൾക്ക് ആണ് ഒറ്റ തവണ സഹായം എന്ന നിലയിൽ ഈ തുക ലഭിക്കുന്നത്.”സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ ദി പുവർ” എന്ന പദ്ധതി വഴി ആണ് തുക ലഭ്യമാകുന്നത്.മറ്റു എന്തെങ്കിലും സഹായം ലഭിച്ചിട്ടുള്ളവർക്കും ഈ സഹായത്തിനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.തപാലിലൂടെ അപേക്ഷ ഫോം അയച്ചാണ് ആവശ്യക്കാർ ആനുകൂല്യം നേടി എടുക്കേണ്ടത്.രോഗാവസ്ഥ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,നിലവിലെ ജീവിതാവസ്ഥ തെളിയിക്കുന്ന രേഖകൾ എന്നിവ അടക്കം ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

നിരവധി രോഗങ്ങൾക്ക് “സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ ദി പുവർ” വഴി ആനുകൂല്യം ലഭിക്കുന്നതാണ്.വൃക്ക രോഗം ഉള്ളവർ,ഡയാലിസിസ് ചെയ്യുന്നവർ,കരൾ സംബന്ധമായ രോഗങ്ങൾ,അസ്ഥി സംബന്ധമായ രോഗം,പക്ഷാഘാതം പോലുള്ള അവസ്ഥകൾ നേരിടുന്നവർ,ശസ്ത്രക്രിയകൾക്ക് വിധേയരായവർ,സിക്കിൽ സെൽ അനീമിയ ബാധിതർ,ഇടുപ്പ്,മട്ട് ചിരട്ട മാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങിയവ നേരിടുന്നവർ എന്നിവർ തുടങ്ങി നിരവധി രോഗാവസ്ഥകൾ ഉള്ളവർക്ക് ആനുകൂല്യം ലഭ്യമാണ്.അപേക്ഷ ഫോം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

കൂടാതെ ആനുകൂല്യം ലഭിക്കുന്ന ആശുപത്രികൾ ഏതൊക്കെ ആണ് എന്ന് തുടങ്ങിയ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply