4000 രൂപ വരെ സർക്കാർ ധനസഹായം

നിലവിൽ കർഷകർക്ക് ബാങ്ക് അകൗണ്ടിലേക്ക് നേരിട്ട് തുക ലഭ്യമാക്കുന്ന പദ്ധതിയായി കിസാൻ സമ്മാൻ നിധ് വഴി നിരവധി പേർക്ക് ഇതിനോടകം തുക ലഭിച്ചിട്ടുണ്ടാകും.പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉള്ളവർക്ക് ആണ് നിലവിൽ ഇഇഇ തുക ലഭിക്കുന്നത്.ഒരു വർഷത്തിലെ 4 മാസം കൂടുമ്പോൾ ഉള്ള ഇടവേളകളിൽ അതായത് 3 തവണകൾ ആയിട്ടാണ് ഈ തുക നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.നിലവിൽ നല്ലൊരു ശതമാനം ആളുകൾക്കും 2 ഗഡുക്കളും ലഭിച്ചു കഴിഞ്ഞു.ഫലത്തിൽ വർഷത്തിൽ 6000 രൂപ ആണ് ഇത്തരത്തിൽ ലഭിക്കുന്നത്.എന്നാൽ ചെറിയ മാറ്റങ്ങളോടെ ഇത് പരിഷ്‌ക്കരിച്ചിട്ടുണ്ട്.

കർഷകരെ സംന്ധിച്ചിടത്തോളം വളരെ ഗുണകരമായ ഒരു പരിഷ്‌ക്കരണം ആണ് നടതിയിട്ടുള്ളത്.മുൻ കാലങ്ങളിൽ ഒരു റേഷൻ കാർഡിന് ഓരോ ഗഡുവിലും 2000 രൂപ വീതം ലഭിച്ചിരുന്നത്.എന്നാൽ കൃഷിഭൂമി ഒന്നിൽ കൂടുതൽ ഉള്ള ഒരേ കുടുമ്പത്തിലെ ,ഒരേ റേഷൻ കാർഡിലെ രണ്ടു കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.അതായത് രണ്ടു കൃഷി ഭൂമി രണ്ടു വ്യക്തികളുടെ പേരിലും,അവർ രണ്ടു പേരും ഒരേ കുടുംപത്തിലെ അംഗമാണ് എങ്കിൽ കൂടിയും ഈ ധനസഹായം ലഭിക്കുന്നതാണ്.അങ്ങനെ വരുമ്പോൾ ഫലത്തിൽ ഒരു റേഷൻ കാർഡിന് 4000 രൂപ വരെ ഒരു ഗഡുവിൽ ലഭിക്കുന്നതാണ്.

ഇതിനായി അപേക്ഷ സമർപ്പിക്കേണതുണ്ട്.എന്നാൽ ഭൂമിക്കു കരം അടക്കുന്നുണ്ടെങ്കിൽ മാത്രമാണ് ലഭിക്കുക.പുതിയ അപേക്ഷകൾ ഓൺലൈൻ ആയി ചെയ്യാൻ സാധിക്കുന്നതാണ്.ചുവടെ നാക്കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു റേഷൻ കാർഡിന്റെ പകർപ്പും,ആധാറിന്റെ പകർപ്പും,ബാങ്ക് പാസ്ബുക്ക് ഡീറ്റെയിൽസ് എന്നിവ് കൃഷി ഭവനിൽ സമർപ്പിക്കണം.ഒരു റേഷൻ കാർഡിൽ പരമാവധി 2 പേർക്കാകും ആനുകൂല്യം ലഭിക്കുക.

ആപ്ലികേഷൻ ഫോം ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply