ഇത്തവണ വൈദ്യുതി ബില്ലിന്റെ പകുതി അടച്ചാൽ മതി

ലോക്ക് ഡൌൺ മൂലം ഉള്ള ബുദ്ധിമുട്ടുകൾ നിരവധി ആണ്.സമഗ്ര മേഖലയിലും കോവിഡ് മൂലം ഉള്ള ലോക്ക് ഡൌൺ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നിരവധിയാണ്.സാമ്പത്തിക ബിദ്ധിമുട്ടുകൾക്ക് കേന്ദ്ര കേരള സർക്കാറുകൾ നിരവധി പദ്ധതികൾ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.സാമ്പത്തിക സഹായങ്ങൾ മുതൽ ഇളവുകൾ വരെ ഇതിൽപ്പെടുന്നു.അതിൽ പെടുന്ന മനുഷ്യന്റെ സാധാരണ ജീവിതത്തിൽ ഭാഗമാണ് വൈദ്യുതി.കേരളത്തിൽ വൈദ്യുതി നൽകുന്നത് കെ എസ് ഇ ബി യുമാണ്.വൈദ്യുതി ബോർഡ് വളരെ ഉപകാരപ്രദമായ ഒരു സുപ്രധാന തീരുമാനം എടുത്ത വിവരം ഫെയ്സ്ബൂക് പേജ് വഴി പുറത്തു വിടുകയുണ്ടായി.

ഇത് പ്രകാരം വൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക്ടൗൺ കാലത്തെ വൈദ്യുതി ബിൽ തവണകളായി അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ഇത് പ്രകാരം വൈദ്യുതി ബിൽ തുകയുടെ പകുതി ഇപ്പോൾ അടക്കാം.ബാക്കി പകുതി രണ്ടു തവണകളായി അടച്ചാൽ മതിയാകും.പ്രത്യേകമായ യാതൊരു വിധ പിഴകളും ഇതിനു ഈടാക്കുന്നതല്ല. ഓൺലൈൻ ഓഫ്‌ലൈൻ സംവിധാങ്ങൾ മുഖേന ഈ രീതിയിൽ ബിൽ അടക്കാൻ സാധിക്കുന്നതാണ്.

ഇതിനൊപ്പം തന്നെ ആശുപത്രികൾ വാണിജ്യ ,വ്യവസായ സ്ഥാപങ്ങൾ എന്നിവക്കെല്ലാം തന്നെ ബില്ലിലെ ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവും ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.ഫിക്സഡ് ചാർജിന്റെ ബാക്കി അടക്കാൻ ഡിസംബർ 2020 വരെ സമയവും നൽകിയിട്ടുണ്ട്..ഓൺലൈനായി അടക്കുന്ന ബില്ലുകൾക്ക് ഒന്നും തന്നെ ട്രാൻസ്‌കഷൻ ചാർജുകൾ നസ്ലകേണ്ടതില്ല.മേൽപ്പറഞ്ഞ രീതിയിൽ പകുതി ബില് തുക ഓൺലൈൻ ആയി അടക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാനും,ഓൺലൈൻ ആയി അടക്കാനുള്ള ലിങ്ക് ലഭിക്കാനും ഇവിടെ ക്ലിക്ക് ചെയ്യാം.ഇൻസ്റ്റാൾമെന്റ് രീതിയിൽ ബിൽ എങ്ങനെ അടക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply