1000 രൂപയുടെ ഭക്ഷ്യകിറ്റ് കിട്ടി തുടങ്ങി,അൺബോക്സിങ് വീഡിയോ കാണാം

കൊറോണ ബാധയെ തുടർന്നുള്ള ഇളവുകൾ പ്രകാരം കേരള സർക്കാരിന്റെ പ്രഖ്യാപനം ആയിരുന്നു 1000 രൂപയുടെ ഭക്ഷ്യ കിറ്റ്.നിരവധി പേർക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. AAY മഞ്ഞകാർഡുകൾക്ക് ആണ് ആദ്യം ഭക്ഷ്യ കിറ്റുകൾ ലഭിച്ചു തുടങ്ങുക.അതിനു ശേഷം PHS വിഭാഗത്തിൽ പെടുന്ന ചുവന്ന കാർഡുള്ളവർക് ലഭിച്ചു തുടങ്ങും.അതിനു ശേഷം എല്ലാവർക്കും ലഭിച്ചു തുടങ്ങുന്നതാണ്.ഈ കിറ്റിൽ എന്തൊക്കെ ഉണ്ട് എന്ന് അൺബോക്സിങ് ചെയ്തു നോക്കുന്ന വീഡിയോ ഏറ്റവും താഴെ ആയി നൽകിയിട്ടുണ്ട്.കണ്ടു മനസിലാക്കാം.

സാധാരണ റേഷൻ വാങ്ങുന്ന പോലെ റേഷൻ നമ്പർ നൽകി തന്നെ ആണ് ഭക്ഷ്യ കിറ്റും വാങ്ങുന്നത്.തുണി സഞ്ചിയിൽ വൃത്തിയായി കെട്ടി ഒട്ടിച്ചു വെച്ചിരിക്കുന്ന കിറ്റിൽ ഉള്ളത് അര ലിറ്റർ വെളിച്ചെണ്ണ,ഒരു ലിറ്റർ സൺഫ്ളവർ ഓയിൽ,2 കിലോ ഗോതമ്പ് പൊടി,(ഒരു കിലോ വീതമുള്ള രണ്ട് പാക്കറ്റുകൾ)പൊടി ഗോതമ്പ്,ചെറുപയർ,കടല എന്നിവ ഓരോ കിലോ വീതം,ഉഴുന്ന് അര കിലോ,മഞ്ഞൾപൊടി 100ഗ്രാം,ഉലുവ 100 ഗ്രാം,ഉപ്പു ഒരു കവർ,പഞ്ചസാര ഒരു കിലോ,മല്ലിപൊടി 100 ഗ്രാം,പരിപ്പ് 100 ഗ്രാം,മുളക് പൊടി 100 ഗ്രാം,കടുക് 100 ഗ്രാം,കുളി സോപ്പ് ഒരെണ്ണം,ചായപ്പൊടി കാൽ കിലോ,കഴുകുന്ന സോപ്പ് ഒരെണ്ണം.

മേല്പറഞ്ഞ വസ്തുക്കൾ ആണ് ഭക്ഷണ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു അംബോക്സിങ് പൂർണമായും കണ്ടു മനസിലാക്കാം.പ്രിയപ്പെട്ടവരിലേക്കു എത്താനായി ഇത് ഷെയർ ചെയ്യൂ.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപെടുത്തുക.വീഡിയോ കാണാം.

error: Content is protected !!