നടക്കാൻ കഴിയാതിരുന്ന കോഴിയുടെ ശാസ്ത്രക്രിയയയിൽ വായറിൽ കാത്തിരുന്ന ആശ്ചര്യം

ഉറൂമ്പ് മുതൽ തിമിംഗലം വരെ എല്ലാ ജീവജാലങ്ങളുടെയും ജീവന് അതിന്റേതായ വില ഉണ്ട് എന്നത് വിസ്മരിക്കാൻ സാധിക്കാത്ത വസ്തുത ആണ്.എന്നാൽ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഇക്കാര്യങ്ങൾക്ക് എത്ര പ്രാധാന്യം ആളുകൾ നൽകുന്നു എന്നത് ആലോചിക്കേണ്ട ഒരു കാര്യം ആണ്. എന്നാൽ മനുഷ്യ മനസാക്ഷി മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വാർത്തകളിൽ ചിലതും പല കോണുകളിൽ നിന്നും കേൾക്കുന്നത് നൽകുന്ന ആശ്വാസം വളരെ വലുതാണ്.അത്തരത്തിൽ ഉള്ള ഒരു വാർത്തയെയും തുടർന്ന് ഉണ്ടായ കൗതുകകരമായ വസ്തുതകളും ആണ് ഇവിടെ പറയുന്നത്.

നടക്കാൻ നന്നേ ബുദ്ധിമുട്ടുന്ന,മാസങ്ങളായി മുട്ട ഇടാത്ത കോഴിയെ കണ്ടു കരളലിഞ്ഞ അതിന്റെ ഉടമ കോഴിയെ അറുക്കാനോ,കൊല്ലാനോ വിട്ടു കൊടുക്കാതെ ആശുപത്രിയിൽ ചികിൽസിക്കാനായി കൊണ്ട് വന്ന കാര്യം ഒരു ഡോക്റ്റർ തന്റെ കുറിപ്പിലൂടെ ലോകത്തിനു പരിചയപ്പെടുത്തുകയുണ്ടായി ഈ അടുത്ത്.രണ്ടു വയസു പ്രായം ഉള്ള “നേക്കഡ് നെക്ക്” ഇനത്തിൽ പെട്ട കോഴിയെ ആണ് ചെങ്ങന്നൂർ വെറ്റിനറി പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം എത്തിച്ചത്.ഉടമ പറഞ്ഞതനുസരിച്ചു നടക്കാൻ കഴിയുന്നില്ല എന്ന പരാതിയെ തുടർന്നു പരിശോധിച്ച ഡോക്റ്റർ കണ്ടെത്തിയത് വയറിനുള്ളിൽ മുഴയാണ്.

കോഴി വളരെ അവശ നിലയിലാണ് അതിനാൽ എന്ത് ചികിത്സ ചെയ്തും രക്ഷിക്കണം എന്ന ആവശ്യം പരിഗണിച്ചു ഡോക്റ്റർ ഉടമയുടെ അനുവാദത്തോടെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.2 കിലോ തൂക്കം ഉള്ള കോഴിയിൽ നിന്നും ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തതാകട്ടെ 890 ഗ്രാം തൂക്കം ഉള്ള മുഴയാണ് .ഏകദേശം കോഴിയുടെ മൊത്തം തൂക്കത്തിന്റെ പകുതിയോളം വരുന്ന മുഴയാണ് ജനറൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.അണ്ടാശയത്തോട് ചേർന്ന് നിൽക്കുന്ന ഗർഭാശയത്തിൽ നിന്നുമാണ് ഒരു തുള്ളി ചോര നഷ്ടപ്പെട്ടാൽ പോലും മരണത്തിനു കീഴടങ്ങിയേക്കാവുന്ന സാഹസിക ശസ്ത്രക്രിയയിലൂടെ മുഴ വിജയകരമായി നീക്കം ചെയ്തത്.

നീക്കം ചെയ്ത മുഴ പരിശോധിച്ചപ്പോൾ ആണ് മനസിലായത് നിരവധി ദിവസത്തെ മുട്ടയുടെ ഉണ്ണികൾ ചേർന്ന് വലിയൊരു ഉണ്ണി ആയി അത് മുഴയായി രൂപാന്തരപ്പെടുകയായിരുന്നു.ഏകദേശം പകുതിക്കടുത്തു തൂക്കം കുറഞ്ഞു വെറും 1കിലോ 100 ഗ്രാം തൂക്കം മാത്രമായ കോഴി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് വിശ്വസിക്കുന്നവർക്ക് മുന്നിൽ അത്ഭുതമായി ആ കോഴി ഇപ്പോൾ സാധാരണ കോഴികളെ പോലെ സുഖമമായി നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.ജീവിതത്തിൽ പല തരം ഓപ്പറേഷനുകൾ പല തരം മൃഗങ്ങളിൽ ചെയ്തിട്ടുണ്ട് എങ്കിലും ഈ വ്യത്യസ്തമായ അനുഭവം തനിക്ക് നൽകിയ സന്തോഷം സന്തോഷം വളരെ വലുതാണ് എന്നും അദ്ദേഹം പറയുന്നു.

ദീപു ഫിലിപ്പ് മാത്യു എന്ന ശസ്ത്രക്രിയ നടത്തിയ ഡോക്റ്റർ തന്റെ ഫെയ്സ്ബൂക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ ആണ്.ചെങ്ങന്നൂരിൽ അടുത്ത് മാന്നാറിൽ നിന്നും ഈ കോഴിയെ കൊണ്ടുവന്ന ശ്രീ. ബാലകൃഷ്ണൻ, കൂടെ വന്ന പേരറിയാത്ത ചെറുപ്പക്കാരനും ഈയൊരു കോഴിക്ക് വേണ്ടി എടുത്ത ത്യാഗം നമ്മളെ ഓരോരുത്തരെയും ആഴത്തിൽ ചിന്തിക്കുവാനും, ജീവൻറെ വില മനസ്സിലാക്കുവാനും പ്രേരിപ്പിക്കുന്നു

Leave a Reply