എപ്പോഴും അടുക്കള വൃത്തിയായി സൂക്ഷിക്കുന്ന 8 ശീലങ്ങൾ

വീടിന്റെ പ്രധാന ഭാഗം ആണ് അടുക്കള.വീടിന്റെ എല്ലാ ഭാഗങ്ങൾ പോലെ തന്നെ വളരെ വൃത്തിയിൽ സൂക്ഷിക്കേണ്ട സ്ഥലം തന്നെ ആണ് അടുക്കളയും.എന്നാൽ എപ്പൊഴും ജോലി നടക്കുന്ന സ്ഥലം ആയതിനാൽ പലപ്പോഴും ചിലർക്കെകങ്കിലും ഇത് സാധ്യമാക്കാൻ കഴിയാറില്ല.എന്നാൽ അടുക്കള വളരെ വൃത്തിയായി സൂക്ഷിക്കാനും,വളരെ എളുപ്പത്തിൽ അടുക്കള വൃത്തിയാക്കാനും സാധിക്കുന്ന 8 ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്.കിച്ചണിന്റെ കൗണ്ടറിനു മുകളിൽ വളരെ കുറചു മാത്രം സാധങ്ങൾ വെക്കാൻ ശ്രദ്ധിക്കുക.അത്യാവശ്യം വേണ്ട വസ്തുക്കൾ മാത്രം കൗണ്ടറിനു മുകളിൽ വെക്കുക.അല്ലാത്തവ കപ്ബോർഡിൽ സൂക്ഷിക്കുക.

സാധാരണയായി നല്ലൊരു ശതമാനം ആളുകളും പാത്രങ്ങൾ വൃത്തി ആക്കുന്നത് ഒരുമിച്ചു ചെയ്യാനായി മാറ്റിവെക്കുന്നവരാണ്.അത് കൊണ്ട് തന്നെ സിങ്കിൽ പാത്രങ്ങൾ കൊണ്ട് നിറയുന്ന സാഹചര്യവും കാണാൻ സാധിക്കും.എന്നാൽ പാചകം ചെയ്യുന്നതിന്റെ ഇടവേളകളിൽ കഴുകാൻ ഉള്ളവ അപ്പപ്പോൾ വൃത്തിയാക്കുകയാണ് എങ്കിൽ ഇ സാഹചര്യം ഒഴിവാക്കി അടുക്കളയും പാത്രങ്ങളും വൃത്തി ആയി സൂക്ഷിക്കാൻ സാധിക്കുന്നതാണ്.അടുക്കളയിൽ ഉള്ള ഓരോ വസ്തുക്കളും കൃത്യമായി വെക്കുന്ന സ്ഥലങ്ങൾ തീരുമാനിക്കുകയും,ആവശ്യത്തിന് എടുത്ത ഉടൻ അവിടെ തന്നെ തിരിച്ചു വെക്കുകയും ചെയ്യുകയാണ് എങ്കിൽ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ പറ്റും എന്ന് മാത്രമല്ല അടുക്കളയിൽ ചിലവാക്കേണ്ടി വരുന്ന സമയവും ഒരുപാട് ലഭിക്കാൻ സാധിക്കും.

പചകക്കറികളൂം മറ്റും അരിയുമ്പോഴും വൃത്തി ആക്കുമ്പോഴും ബാക്കി വരുന്ന വേസ്റ്റുകൾ കൗണ്ടറിനു മകളിൽ ഇടാതെ ഒരു പേപ്പറിലോ,പാത്രതിലോ നിക്ഷേപിച്ചു വൃത്തി ആക്കൽ അവസാനിച്ച ശേഷം കളയാൻ എടുക്കുകയും ചെയ്‌താൽ കൗണ്ടർ വൃത്തിയായി ഇരിക്കുകയും അത് പോലെ തന്നെ കൗണ്ടർ വൃത്തി ആക്കുന്ന സമയം ലാഭിക്കാനും സാധിക്കുന്നതാണ്.എപ്പോഴും ഉപയോഗിക്കേണ്ട വസ്തുക്കൾ അടുപ്പിനു അടുത്തുള്ള സ്ഥലങ്ങളിൽ വെക്കാൻ ശ്രദ്ധിക്കുക.തേയില,പഞ്ചസാര ,കടുക് തുടങ്ങിയവ ചില ഇദാഹരണങ്ങൾ ആണ്.ഇങ്ങനെ ചെയ്‌താൽ ഇവ തിരയുന്നതിന്റെയും,പോയി എടുത്തു കൊണ്ട് വന്നു ഉപയോഗിക്കുനന്തിന്റെയും സമയം ലാഭിക്കാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ചെയ്യാൻ കഴിയുന്ന തുടർന്നുള്ള 5 കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാൻ ചുവടെ നല്കയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതു പോലെ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കമന്റ് ആയി രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നല്കയിരിക്കുന്ന വീഡിയോ കാണാം.

error: Content is protected !!