വളരെ എളുപ്പം ഡയപ്പറുകൾ വീട്ടിൽ ഉണ്ടാക്കാം

ഡയപ്പറുകൾ കുട്ടികൾ വീട്ടിൽ ഉള്ളവരെ സംബന്ധിച്ചു ആവശ്യം ഉള്ള വസ്തു ആണ്.ഉപയോഗിച്ച് കഴിഞ്ഞാൽ കളയേണ്ടി വരുന്നതിന്നാൽ വളരെ അധികം ഇതിനായി ചെലവാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ട്.നല്ലൊരു തുക ഇതിനായി നൽകേണ്ടി വരുന്നതിനാൽ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കാൻ ഡയപ്പർ ഉപോയോഗം തന്നെ ധാരാളം എന്.എന്നാൽ നല്ല ഗുൻമേന്മ ഉള്ള,ചോർച്ച ഒന്നും ഇല്ലാത്ത ഇലാസ്റ്റിക് ഡയപ്പറുകൾ വീട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ ഈ അമിത ചിലവിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കുന്നതാണ്.അതിനാൽ ഡയപ്പറുകൾ വീട്ടിൽ വളരെ എളുപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ഇതിനായി 17 ഇഞ്ച് വീതിയും 6 ഇഞ്ച് നീളവും ഉള്ള രണ്ടു തുണികൾ ആണ് ആദ്യമായി ആവശ്യമുള്ള വസ്തുക്കൾ.ശേഷം ചൊർച്ച തടയാൻ ഉള്ള പ്ലാസ്റ്റിക് ഷീറ്റ് ആണ്.മൈക്രോൺ കൂടിയ വില കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ആണ് കൂടുതൽ ഉത്തമം എങ്കിലും ഏതു ഷീറ്റും ഉപയോഗിക്കാവുന്നതാണ്.തുണിയുടെ അളവിനെ കാൾ ഓരോ ഇഞ്ച് വീതം നീളത്തിലും വീതിയിലും കുറവുള്ള രീതിയിൽ (വീതി 16 ഇഞ്ച്,നീളം 5 ഇഞ്ച്)എന്ന രീതിയിൽ അളവാക്കി എടുക്കുക.ശേഷം അത് ഒരു തുണിയിൽ നാല് വശത്തും ചുറ്റി തുന്നി പിടിപ്പിക്കുക.തുടർന്ന് ബാക്കിയിരിക്കുന്ന തുണിയുടെ പ്ലാസ്റ്റിക്ക് തുന്നിയത് അല്ലാത്ത ഭാഗത്തു മൂന്ന് വശവും തയ്‌ക്കുക.നീളത്തിന്റെ ഒരു ഭാഗം മാത്രം തയ്ക്കരുത്.

ശേഷം തയ്ച്ചിട്ടില്ലാത്ത വശത്തു കൂടി തുണി തിരിച്ചിടുക.തുടർന്ന് ഡയപ്പർ തയാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണും.അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യുക,താഴെ നൽക്കിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply