ഉറുമ്പ് ശല്യം സെക്കന്റുകൾ കൊണ്ട് ഇല്ലാതാക്കാം

കർഷകർ നേരിടുന്ന പ്രശനങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് ഉറുമ്പ് ശല്യം.ഇത്തരതിൽ ഉള്ള ഉറുമ്പ് ശല്യം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നം കൃഷി വിളകൾ പൂവിടുമ്പോൾ തന്നെ ചെടികളിൽ അവ കൂടു കൂട്ടുകയും,പൂവുകളിൽ ഇരിക്കുകയും ചെയ്യുന്നത് മൂലം പൂവ് കൊഴിഞ്ഞു പോകുകയും ചെടി നശിച്ചു പോകുകയും അത് മൂലം കൃഷി നാശം സംഭവിക്കുകയും ചെയ്യുന്നു.കൃഷി പൂവിടുമ്പോൾ ഉള്ള ഉറുമ്പ് ശല്യം തീർച്ചയായും കൃഷിയോടുള്ള. താല്പര്യത്തെ ഇല്ലാതാക്കുന്ന ഒരു വസ്തുതയാണ്.ഇത്തരതിൽ ഉള്ള ഉറൂമ്പു ശല്യത്തെ എങ്ങനെ നേരിടാം എന്നാണ് ഇ കുറിപ്പിൽ പറയുന്നത്.

കറുത്ത ഉറുമ്പ്,മുശർ,ചുവന്ന ഉറുമ്പ് തുടങ്ങി നിരവധി തരം ഉറുമ്പുകൾ ഉണ്ട്.മുശർ ഒരു പരിധി വരെ കൃഷിക്ക് അനുയോജ്യം ആണ് എങ്കിലും മറ്റുള്ളവ കൃഷി നാശത്തിനു കാരണം ആകുന്നവയാണ്.സാധാരണയായി ഉറുമ്പുകൾ പൂവും ചെടിയും ചേരുന്ന മുട്ട് ഭാഗത്താണ് കൂടു കൂട്ടി കൃഷി നാശം ഉണ്ടാക്കുന്നത്.ഈ കറുത്ത ഉറുമ്പുകളെ വീട്ടിലെ വസ്തുക്കൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.ഇതിനായി ആവശ്യമുള്ളത് വിനാഗിരിയും,സോപ്പ് സൊല്യൂഷനും ആണ്.10 ml വിനാഗിരി,സോപ്പ് സൊല്യൂഷൻ 2 ml ഇത്രയുമാണ് ആവശ്യം.

ഒരു ലിറ്റർ വെള്ളത്തിൽ മേൽപ്പറഞ്ഞ വസ്തുക്കൾ രണ്ടും ഇട്ടു നന്നായി മിക്സ് ചെയ്തു ഒരു സ്പ്രേയറിൽ ഒഴിക്കുക.അൽപ്പം അളവിൽ കൂടുതൽ വരുന്നത് പ്രശ്നം ഉണ്ടാക്കും എന്ന ഭയം ഇതിനു ആവശ്യമില്ല.വിനാഗിരിയും സോപ്പ് സൊലുഷ്യനും ഒഴിച്ചതിനു ശേഷം അതിലേക്ക് വെള്ളം ഒഴിക്കുന്നതാണ് നല്ലതു. ശേഷം ഇത് ചെടികളിൽ രാവിലെയോ വൈകിട്ടോ സ്പ്രേ ചെയ്തു കൊടുക്കുന്നത് ഉറുമ്പുകളെ തുരത്തൻ വളരെ അധികം സഹായകം ആണ്.സ്പ്രേ ചെയ്യണ്ട രീതിയും മറ്റു തരം ഉറുമ്പുകളെ തുരത്താൻ ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാനും ചുവടെ നാക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply