ബാങ്ക് മൊറട്ടോറിയം 6 മാസം ആയി നീട്ടി

ലോക് ടൗൺ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാനിച്ചു കൊണ്ട് വായ്പ്പകൾക്കുള്ള ബാങ്ക് മൊറൊട്ടോറിയം 3 മാസത്തേക്ക് പ്രഖ്യാപിക്കപെട്ടതായിരുന്നു.എന്നാൽ 3 മാസം എന്നത് 6 മാസം ആയി ഉയർത്തി നൽകിയത് വായ്‌പകൾ എടുത്തവരെ സംബന്ധിച്ചു വളരെ ആശ്വാസം നൽകുന്ന വാർത്തയാണ്.ഇത് പ്രകാരം മാർച്ച് മുതൽ ഓഗസ്റ് 31 വരെ മൊറട്ടോറിയം കാലാവധി ലഭിക്കുന്നതാണ്.വയ്ക്തിഗത വായ്പ്പ,ഭവൻ വായ്‌പ്പാ,വിദ്യാഭ്യാസ വായ്‌പ്പാ,വാഹന വായ്‌പ്പ എന്നിവയെക്കെല്ലാം തന്നെ ഈ ആനുകൂല്യം നിലവിൽ ലഭിക്കുന്നതാണ്.മൊറട്ടോറിയതിനായി അപേക്ഷ,എസ് എം എസ് മുഖേന,അപേക്ഷ ഇല്ലാതെ മൊറൊട്ടോറിയം തുടങ്ങി നിരവധി വഴികളിലൂടെ ആയിരുന്നു നിലവിൽ വിവിധ ബാങ്കുകൾ മൊറട്ടോറിയം സംവിധാനം നടപ്പിലാക്കിയിരുന്നത്.

അതിനാൽ മൊറട്ടോറിയം ആവശ്യം ഇല്ലാത്തവർക്ക് അത് ബാങ്കിനെ അറിയിക്കാം,ആവശ്യമുള്ളവർക്ക് നിലവിലുള്ള സാഹചര്യം തുടരാനും സാധിക്കുനന്നതാണ്.മൊറട്ടോറിയം ആവശ്യം ഉള്ളവർക്ക് എല്ലാവര്ക്കും അത് നൽകണം എന്ന വ്യവസ്ഥ നിലവിൽ ഉണ്ട്.മുൻപുള്ള അടവുകളിൽ മുടക്കം വരുത്താത്തവർക്ക് ആണ് നിലവിൽ മൊറട്ടോറിയം ആനുകൂല്യം ലഭിക്കുന്നത്. വാണിജ്യബാങ്കുകൾ,ദേശസാൽകൃത ബാങ്കുകൾ,ഫിനാൻഷ്യൽ ബാങ്കുകൾ തുടങ്ങി നല്ലൊരു ശതമാനം ബാങ്കുകളും മൊറൊട്ടോറിയം നൽകേണ്ടതാണ്.അതിനാൽ മൊറട്ടോറിയം ആവശ്യമുള്ളവർ കൃത്യമായി അത് ചോദിച്ചു വാങ്ങേണ്ടതുമാണ്.

തിരിച്ചടവിനുള്ള തുക നൽകാൻ കഴിവുള്ളവർക്ക് അടക്കുകയും,അല്ലാത്തവക്ക് മൊറട്ടോറിയവുമായി മുന്നോട് പോകാവുന്നതുമാണ്.മൊറട്ടോറിയം കൈപ്പറ്റുന്നവർക് സിബിൽ സ്കോർ കുറയില്ല.മൊറട്ടോറിയം ബാധകം ആയതിനാൽ ജപ്തി,മറ്റു നോട്ടീസുകൾ,കിട്ടാക്കടം ആക്കുക,തുടങ്ങിയ നടപടികൾ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കില്ല.എന്നാൽ വായ്‌പ്പയും അതിന്റെ തിരിച്ചടവും 6 മാസം അധികമായി നൽകേണ്ടി വരുന്നതാണ്.ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിയ്ക്കും ഷെയർ ചെയ്തു എത്തിക്കുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.

Leave a Reply